പ്രവാസിവോട്ട് മികച്ച ചുവടുവയ്പ്
Tuesday, February 24, 2015 8:18 AM IST
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്കു വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുന്നതു ജനാധിപത്യ മുന്നേറ്റത്തിലെ നിര്‍ണയാക ചുവടുവയ്പാണെന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ്കുമാര്‍.

ജനാധിപത്യത്തിലെ മികച്ച സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടു നേടിയെടുത്ത പ്രവാസിവോട്ട് നിലവില്‍വരുന്നതോടെ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ വോട്ടിംഗ് നിലയില്‍ ഏറെ മാറ്റം വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളി മീഡിയ ഫോറം(എംഎംഎഫ്) വാര്‍ഷികാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു നികേഷ്കുമാര്‍.

ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എംഎംഎഫ് ജനറല്‍ കണ്‍വീനര്‍ സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രസ് സെക്കന്റ് സെക്രട്ടറി എ.കെ. ശ്രസീവാസ്തവ പ്രസംഗിച്ചു. ഇസ്മായില്‍ പയ്യോളി നികേഷ് കുമാറിനെ പരിചയപ്പെടുത്തി. സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ അബ്ദുള്‍ ഫത്താഹ് തൈയിലില്‍നിന്ന് ഏറ്റുവാങ്ങി നികേഷ് കുമാര്‍ പ്രകാശനം ചെയ്തു. നികേഷ് കുമാറിനും സ്പോണ്‍സര്‍മാര്‍ക്കുമുള്ള മെമന്റോകള്‍ വിതരണം ചെയ്തു. നികേഷ്കുമാറിന്റെ കാരിക്കേച്ചറുകള്‍ ജോണ്‍ ആര്‍ട്സ് കലാഭവന്‍, ഹരി എന്നിവര്‍ അദ്ദേഹത്തിനു കൈമാറി. വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. രശ്മി കൃഷ്ണകുമാര്‍ കോംപിയറിംഗ് നടത്തി. കണ്‍വീനര്‍മാരായ അനില്‍ കേളോത്ത് സ്വാഗതവും ജലിന്‍ തൃപ്രയാര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍