ഫാമിലി കോണ്‍ഫറന്‍സ് 2015: പാഠ്യപദ്ധതി, ആരാധനാ കമ്മിറ്റികള്‍ രൂപവത്കരിച്ചു
Monday, February 23, 2015 10:06 AM IST
ഡാളസ്: സൌത്ത് വെസ്റ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ പാഠ്യപദ്ധതി, ആരാധനാ കമ്മിറ്റികള്‍ രൂപവത്കരിച്ചു.

ജൂലൈ എട്ടു മുതല്‍ 11 വരെ ഡാളസ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ക്കുവേണ്ടി റവ. ഫാ. ജോണ്‍ കുന്നത്തുശേരില്‍ കണ്‍വീനറായി പാഠ്യപദ്ധതി കമ്മിറ്റി രൂപവത്കരിച്ചു. ജോയിന്റ് കണ്‍വീനറായി ഇടിക്കുള ജോര്‍ജ് പ്രവര്‍ത്തിക്കുന്നു.

ഫാ. തമ്പാന്‍ വര്‍ഗീസ് കണ്‍വീനറായി ആരാധനാ കമ്മിറ്റി രൂപവത്കരിച്ചു. ജോയിന്റ് കണ്‍വീനറായി ബെന്‍സി കുര്യന്‍ പ്രവര്‍ത്തിക്കുന്നു.

ഭദ്രാസന കൌണ്‍സില്‍ മെമ്പര്‍ എല്‍സണ്‍ സാമുവല്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ വിവരിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം