മലയാളി വിദ്യര്‍ഥിനി ശ്രദ്ധാ പ്രസാദ് ചൊവ്വയിലേക്ക്
Monday, February 23, 2015 10:05 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഹോളണ്ട് കേന്ദ്രീകരിച്ച് 2024 വര്‍ഷത്തെ ചൊവ്വാ ഉപഗ്രഹത്തിലേക്കു പോകാന്‍ ആഗ്രഹിക്കുന്നവരെ തെരഞ്ഞെടുത്തതില്‍ കേരളത്തിലെ പാലക്കാട്ടുനിന്നുള്ള എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി ശ്രാദ്ധാ പ്രസാദ് ആദ്യ നൂറു പേരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ 202,586 പേര്‍ പങ്കെടുത്തു. അടുത്ത റൌണ്ട് തെരഞ്ഞെടുപ്പ് ഈ നൂറു പേരില്‍ 40 പേരെ തെരഞ്ഞെടുത്ത് നാലു പേര്‍ വീതം ഏഴു വര്‍ഷം ചൊവ്വായില്‍ ചെലവഴിച്ച് ഒരു മനുഷ്യകോളനി ഉണ്ടാക്കി പരീക്ഷണങ്ങള്‍ നടത്താനാണു 'മാഴ്സ് വണ്‍' എന്ന സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്.

കോയമ്പത്തൂര്‍ അമൃത യൂണിവേഴ്സിറ്റിയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയാണു 19 വയസുകാരിയായ ശ്രാദ്ധാ പ്രസാദ്. അടുത്ത ഫൈനല്‍ തെരഞ്ഞെടുപ്പ് റൌണ്ടില്‍ താന്‍ തീര്‍ച്ചയായും തെരഞ്ഞെടുക്കപ്പെടുമെന്ന് ശുഭ വിശ്വാസത്തിലാണ് ശ്രാദ്ധാ പ്രസാദ്. ഇപ്പോഴത്തെ നൂറു പേരുടെ റൌണ്ടില്‍ ശ്രദ്ധാ പ്രസാദിനെ കൂടാതെ അമേരിക്കയിലെ ഫ്ളോറിഡയില്‍ പഠിക്കുന്ന കംപ്യൂട്ടര്‍ സയന്‍സ് വിദ്യര്‍ഥി ടറന്‍ജിത് സിഗ് ബാട്ട്യാ, ദുബായില്‍ പഠിക്കുന്ന റിഥികാ സിംഗ് എന്നീ ഇന്ത്യക്കാരുമുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍