സീസണിലെ ആദ്യ ഐസ് സ്റോം: തിങ്കളാഴ്ച ഡാളസിലെ വിദ്യാലയങ്ങള്‍ക്ക് അവധി
Monday, February 23, 2015 8:19 AM IST
ഡാളസ്: സീസണിലെ ആദ്യ ഐസ് മഴയ്ക്കായി ഡാളസ് തയാറെടുക്കുന്നു. ഡാളസ്-ഫോര്‍ട്ട്വര്‍ത്ത് മേഖലകളില്‍ തിങ്കളാഴ്ച ഉച്ചയോടെ ആരംഭിച്ച ശക്തമായ മഴയെ തുടര്‍ന്നു താപനില താഴുകയും അര്‍ധരാത്രിയോടെ ഐസ് മഴയ്ക്കു സാധ്യതയുളളതായും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

ഞായറാഴ്ച വൈകുന്നേരംതന്നെ വിവിധ സ്ഥലങ്ങളില്‍നിന്നും ഡാളസിലേക്ക് എത്തിച്ചേരണ്ട ആയിരത്തില്‍പ്പരം വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു.

തിങ്കളാഴ്ചയും കാന്‍സലേഷന്‍ ഉണ്ടാകുമെന്നും തിങ്കളാഴ്ച ഡാളസിലേക്കു പുറപ്പടേണ്ടവര്‍ യാത്ര റദ്ദാക്കുകയോ മറ്റു വിമാനത്താവളത്തിലേക്കു യാത്ര ചെയ്യുകയോ വേണമെന്നോ യാത്രയ്ക്കായി വീട്ടില്‍നിന്നു പുറപ്പെടും മുമ്പ് എയര്‍ ലൈസന്‍സ് ഓഫീസില്‍ വിളിച്ചു ഉറപ്പുവരുത്തണമെന്നും വിമാന കമ്പനികള്‍ അറിയിച്ചു.

ഡാളസ്-ഫോര്‍ട്ട്വര്‍ത്തിലെ ഭൂരിഭാഗം സ്കൂളുകള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളെ സ്കൂളില്‍ വിടുന്നതിനു മുമ്പ് ഐഎസ്ഡിയുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍