ട്രാഫോര്‍ഡ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം
Monday, February 23, 2015 8:16 AM IST
മാഞ്ചസ്റര്‍: ട്രാഫോര്‍ഡ് മലയാളി അസോസിയേഷനു പുതിയ നേതൃത്വമായി. ഡോ. സിബി വേകത്താനം പ്രസിഡന്റായ കമ്മിറ്റിയില്‍ അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ളാക്കല്‍ ജനറല്‍ സെക്രട്ടറിയും സാജു ലാസര്‍ വൈസ് പ്രസിഡന്റായും ഷിജു ചാക്കോ ജോ. സെക്രട്ടറിയായും ജോര്‍ജ് തോമസ് ട്രഷററായും സിന്ധു, ടെസി എന്നിവരെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.

മാഞ്ചസ്ററിലെ ട്രാഫോര്‍ഡ് കൌണ്‍സിലിനു കീഴില്‍ ജീവിച്ചുപോന്നിരുന്ന ചുരുക്കം മലയാളി കുടുംബങ്ങളെ അണിനിരത്തിക്കൊണ്ടു പ്രവര്‍ത്തനം ആരംഭിച്ച ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താമത് വാര്‍ഷികത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ച്ച് ഏഴിനു ഫ്ളിക്സ്റണ്‍ എക്സ് സര്‍വീസ് അസോസിയേഷന്‍ ഹാളില്‍ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

സാധാരണ എല്ലാ വര്‍ഷവും നടത്താറുള്ള പരിപാടികള്‍ക്കുപുറമെ ഈ വര്‍ഷം കുട്ടികള്‍ക്കായി ജൂണില്‍ ദേശീയ അടിസ്ഥാനത്തില്‍ സെമി ക്ളാസിക്കന്‍ ഡാന്‍സ് ഫെസ്റ് ചിലമ്പൊലി 2015 ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരവും ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പും നടക്കും.

നവംബറില്‍ ദശസന്ധ്യ എന്ന പേരില്‍ മാഞ്ചസ്ററില്‍ മലയാളി അസോസിയേഷന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ടു ട്രാഫോള്‍ഡ് മലയാളി അസോസിയേഷന്റെ പത്താമത് വാര്‍ഷിക സമാപനം വിജയമാക്കുവാന്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു. കൂടാതെ ഗാനമേള, ടിഎംഎയുടെ സുവനീര്‍ സ്വരം പ്രകാശനവും നടക്കും. സുവനീറില്‍ കൃതികളും പരസ്യങ്ങളും നല്‍കുവാനാഗ്രഹിക്കുന്നവര്‍ സിബി 07903748605, അഡ്വ. റെന്‍സണ്‍ 07970470891.