അരിയില്‍ ഷുക്കൂര്‍ അനുസ്മരണം
Monday, February 23, 2015 8:11 AM IST
റിയാദ്: കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ അനുസ്മരണം സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ സിപിഎം രാഷ്ട്രീയ പകപോക്കലിനിരയായ യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിന്റെ അനുസ്മരണ സമ്മേളനം കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ ഉദ്ഘാടനം ചെയ്തു. വി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കോയ, മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുസമദ് കൊടിഞ്ഞി, പാലക്കാട് ജില്ലാ സെക്രട്ടറി ഹബീബുള്ള, കൊല്ലം ജില്ലാ സെക്രട്ടറി നൂറുദ്ദീന്‍ കൊട്ടിയം, കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ പെരുമ്പട്ട, സൈബര്‍ വിംഗ് സെക്രട്ടറി ശുഐബ് കൊടുവള്ളി തുടങ്ങിയവര്‍ ഷുക്കൂറിനെ അനുസ്മരിച്ച് പ്രസംഗിച്ചു.

ളിയാവുദ്ദീന്‍ ഫൈസി ഉദ്ബോധന ക്ളാസ് നടത്തി. യു.പി. മുസ്തഫ, റസാഖ് വളക്കൈ, ഷാനവാസ് ആറളം, കെ.ടി, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് മന്നേരി, ശുഐബ് നുച്ച്യാട് തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. ഹാഷിം നീര്‍വേലി സ്വാഗതവും എന്‍.എ. മുനീര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍