ജിദ്ദ: മതപണ്ഡിതരെ അനുസരിക്കുകയും നയ രൂപീകരണങ്ങളില്‍ മത പണ്ഡിതരെ പരിഗണിക്കുകയും ചെയ്യുക എന്നതാണു തീവ്രവാദത്തെ ഇല്ലാതാക്കാന്‍ ഉത്തമവഴിയെന്ന് എസ്എസ്എഫ് മുന്‍ സ്റേറ്റ് വൈസ് പ്രസിഡന്റും കണ്ണൂര്‍ ജില്ലാ എസ്വൈഎസ് എക്സിക്സിക്യൂട്ടീവ് അംഗവുമായ മെരുവമ്പായി അബ്ദുള്‍ റഷീദ് സഖാഫി പറഞ്ഞു.
ഫെബ്രുവരി 26 മുതല്‍ നാലു ദിവസം എടരിക്കോട് നടക്കുന്ന സമസ്ത കേരള സുന്നീ യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐസിഎഫ് ജിദ്ദാ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ 'ഭീകരവാദം ഇസ്ലാമില്‍' എന്ന പ്രമേയം അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവികമൂല്യങ്ങളെയും ലോകസമാധാനത്തെയും കുഴിച്ചുമൂടി നിരപരാധികളായ മനുഷ്യരെ നിഷ്കരുണം കൊന്നുകളയുന്ന തീവ്രവാദവും ഭീകരവാദവും ലോകത്തു വര്‍ധിച്ചുവരുന്നതില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. മതത്തിന്റേയോ മറ്റേതിന്റേയോ പേരിലായാലും തീവ്രവാദ ഭീകരവാദങ്ങള്‍ പൊറുപ്പിക്കാനാവാത്ത വിവിധ തലങ്ങളില്‍ ഐഎസ് അടക്കമുള്ള ഭീകരപ്രസ്ഥാനങ്ങള്‍ നടത്തുന്ന തുല്യതയില്ലാത്ത മനുഷ്യക്കരുതി ലോകജനതയ്ക്കു ഭീഷണിയാണ്. ദീനിലില്ലാത്ത ആശയങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ ആരോപിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്ന ഭീകരസംഘടനകള്‍ക്കെതിരെ മുസ്ലിം സമൂഹം ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്.
ഇത്തരം ഭീകരസംഘടനകളെ ഇല്ലായ്മ ചെയ്യുന്നതിനെടുക്കുന്ന ഭരണകൂട നയങ്ങളെ പൂര്‍ണപിന്തുണ നല്കി സഹായിക്കേതുണ്ട്. അതേസമയം, ഇസ്ലാമിനെ അവഗാഹത്തോടെ പഠിച്ച പണ്ഡിതന്മാര് ശാന്തിക്കും സമാധാനത്തിനും പ്രയത്നിക്കുന്നതിനെ അവഗണിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്നതു ഭീകരവാദത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയാണ്.
ഇസ്ലാമിക പണ്ഡിതന്മാരുടെ വീക്ഷണങ്ങളെ മനസിലാക്കി നയരൂപവത്കരണം നടത്തി മാനവികതയ്ക്കു കാവലാളാവാന്‍ എല്ലാവരും തയാറാവണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.
രാവിലെ എട്ടു മുതല്‍ ഷറഫിയ മര്‍ഹബയില്‍ സയിദ് സൈനുല്‍ ആബിദ് ബവാദി പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച സമ്മേളനം പ്രവര്ത്തകകണ്വന്ഷന്, തലമുറ സംഗമം, പൊതുസമ്മേളനം, ആത്മീയ സമ്മേളനം എന്നിവയോടെ സമാപിച്ചു. സമ്മേളന പ്രതിനിധികളായി നാട്ടില്‍ പോകുന്നവര്‍ക്ക് ആശംസകളര്‍പ്പിച്ചു. ഐസിഎഫ് സൌദി നാഷണല്‍ പ്രസിഡന്റ് സയിദ് ഹബീബ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. കൊട്ടൂക്കര മുഹ്യിദ്ദീന് സഅദി മുഖ്യപ്രഭാഷണം നടത്തി.
സയിദ് പൂക്കോയ കരീം, അബ്ദുള്‍ റഹീം വൂര്‍, ഹസന് സഖാഫി കണ്ണൂര്‍, മുസ്തഫ സഅദി ക്ളാരി, ഉമറലി സഖാഫി പറവൂര്‍, മുജീബ് എ.ആര് നഗര്‍, ബഷീര്‍ എറണാകുളം, വടക്കാങ്ങര മുജീബ് ഖത്തര്‍, അബ്ദുള്‍ മജീദ് മാസ്റര്‍ വീര്യമ്പ്രം, അബ്ദുള്‍ റൌഫ് പൂനൂര്, അബ്ദുള്‍ അസീസ് മുസ്ലിയാര് റുവൈസ്, അബ്ദുറബ് ചെമ്മാട്, കട്ടിപ്പാറ മുഹമ്മദലി ബാഖവി, വി.ആര്. മൊയ്തീന്, യാസിര്‍ അറഫാത്ത്, അലി ബുഖാരി, സയിദ് മുഹമ്മദ് കോയ തങ്ങള്‍, കാസിം മാസ്റര്‍, ഡോ. അബ്ദുള്‍ ജലീല്‍, വാളക്കുളം കുഞ്ഞഹമ്മദ് ഹാജി, കുഞ്ഞിമോന് ഹാജി എ ആര് നഗര്‍, യൂസഫലി ഹാജി, അബൂബക്കര്‍ ഹാജി നാട്യമംഗലം, കുഞ്ഞഹമ്മദ് ഹാജി ഇരിങ്ങല്ലൂര്‍ തുടങ്ങിയവര്‍ വിവിധ സെക്ഷനുകളിലായി സംസാരിച്ചു.
കഴിഞ്ഞ ദിവസം നിര്യാതരായ സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുള്‍ ഖാദിര്‍ മുസ്ലിയാരുടെ അനുസ്മരണവും നടുന്നു. അബ്ദുള്‍ റഹ്മാന് മളാഹിരിയുടെ അധ്യക്ഷതയില്‍ ബഷീര്‍ പറവൂര്‍ സ്വാഗതവും നൌഫല്‍ വടകര നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍