പിഎസ്എംഒ കോളജ് അലുമ്നി എട്ടാമത് വാര്‍ഷികാഘോഷം ഫെബ്രുവരി 26ന്
Monday, February 23, 2015 8:09 AM IST
ജിദ്ദ: തിരൂരങ്ങാടി പിഎസ്എംഒ കോളജ് അലുമ്നി ജിദ്ദാ ചാപ്റ്ററിന്റെ എട്ടാമത് വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ഫെബ്രുവരി 26ന് (വ്യാഴം) രാത്രി എട്ടിനാണു പരിപാടി. പ്രമുഖ ഗായകനും റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവും പിഎസ്എംഒ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ഫിറോസ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഗാനമേളയാണു പരിപാടിയുടെ മുഖ്യാകര്‍ഷണം. ജിദ്ദയിലെ പ്രമുഖ ഗായകര്‍ പരിപാടിയില്‍ പങ്കെടുക്കും. കൂടാതെ നൃത്തം, ഹാസ്യനാടകം, മിമിക്രി തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

ജിദ്ദയിലുള്ള പൂര്‍വവിദ്യാര്‍ഥികളെല്ലാം ംംം.ുാീമഹൌാിശഷലറ.രീാ എന്ന ഓണ്‍ലൈന്‍ വഴി പേര് രജിസ്റര്‍ ചെയ്യണം.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ ഉദ്ഘാടനം ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ബിഎസ് മുബാറക് നിര്‍വഹിച്ചു. കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സമദ് കാരാടന്‍, ജനറല്‍ സെക്രട്ടറി സീതി കൊളക്കാടന്‍, ഭാരവാഹികളായ പി.എം.എ ജലീല്‍, അഷ്റഫ് കുന്നത്ത്, റഷീദ് പറങ്ങോടത്ത്, വി.പി. മുസ്തഫ, ജലീല്‍ കണ്ണമംഗലം എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍