എം.എ. അബ്ദുള്‍ ഖാദര്‍ മുസ്ല്യാരെ അനുസ്മരിച്ചു
Monday, February 23, 2015 8:08 AM IST
റിയാദ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും ഓള്‍ ഇന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനുമായിരുന്ന എം.എ അബ്ദുള്‍ ഖാദര്‍ മുസ്ല്യാരുടെ നിര്യാണത്തില്‍ ജാമിഅഃ സഅദിയ റിയാദ് ഘടകത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുശോചിച്ചു.

പാരമ്പര്യത്തിന്റെ കരുത്തും പാണ്ഡിത്യത്തിന്റെ എളിമയും ഒത്തിണങ്ങിയ ദാര്‍ശനിക നേതൃത്വമായിരുന്നു എം.എ. മുസ്ല്യാരുടേതെന്നു പ്രാര്‍ഥനാ സദസില്‍ പങ്കെടുത്ത പ്രസംഗകര്‍ അനുസ്മരിച്ചു. കേരളീയ മുസ്ലിം സമൂഹത്തില്‍ യാഥാര്‍ഥ മതമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വൈജ്ഞാനിക സാംസ്കാരിക വിപ്ളവത്തിന് തിരി കൊളുത്തിയ മദ്രസ പ്രസ്ഥാനത്തിന്റെ ശില്‍പ്പികളിലൊരാളായിരുന്നു എം.എ. അബ്ദുള്‍ ഖാദര്‍ മുസ്ല്യാര്‍.

അനുസ്മരണ സമ്മേളനം ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം.എ അബ്ദുള്‍ ഖാദര്‍ മുസ്ല്യാരെപ്പോലെ ക്രാന്തദര്‍ശിത്വമുള്ള പണ്ഡിതന്മാരുടെ വിയോഗം നാളെയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നതായി ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. ജാമിഅഃ മര്‍ക്കസ് റിയാദ് കമ്മിറ്റി സെക്രട്ടറി ഡോ. അബ്ദുസലാം അധ്യക്ഷത വഹിച്ചു. ടി.പി. അലിക്കുഞ്ഞി മൌലവി അനുസ്മരണ പ്രഭാഷണം നടത്തി. യൂസഫ് ദാരിമി പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.

ഷിഹാബ് കൊട്ടുകാട്, മൊയ്തീന്‍ കോയ കല്ലമ്പാറ, ലത്തീഫ് തെച്ചി, തെന്നല മൊയ്തീന്‍ കുട്ടി, ഇബ്രാഹിം സുബ്ഹാന്‍, പി.വി. അബ്ദുറഹ്മാന്‍, നാസര്‍ കാരന്തൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, കുഞ്ഞബ്ദുള്ള പേരാമ്പ്ര, ബൈത്താര്‍ യൂസഫ് സഖാഫി, സലീം പട്ടുവം, ഉമര്‍ പന്നിയൂര്‍, ഉമര്‍ സഅദി എന്നിവര്‍ പ്രസംഗിച്ചു. ഷൌക്കത്തലി സഅദി, അബ്ദുള്‍ ഖാദര്‍ പള്ളിപ്പറമ്പ്, ഷാജല്‍ മടവൂര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ജലീല്‍ മാട്ടൂല്‍ സ്വാഗതവും നസീര്‍ മുതുകുറ്റി നന്ദിയും പറഞ്ഞു. റംഷാദ്, ആരിഫ് എന്നിവരുടെ മര്‍സിയത്തും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍