കുവൈറ്റ് സിറ്റി മാര്‍ത്തോമ ഇടവക പാരിഷ് ഫെസ്റിവല്‍ ഫെബ്രുവരി 25ന്
Monday, February 23, 2015 8:08 AM IST
കുവൈറ്റ് സിറ്റി: മാര്‍ത്തോമ ഇടവക എല്ലാ വര്‍ഷവും നടത്തി വരാറുള്ള പാരിഷ് ഫെസ്റിവല്‍ ഫെബ്രുവരി 25 ന് (ബുധന്‍) രാവിലെ എട്ടു മുതല്‍ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും.

മാര്‍ത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മുഖ്യാതിഥിയായിരിക്കും. സഭയിലെ യുവഗായകന്‍ റവ. അലക്സ് സി സാം, പിന്നണി ഗായിക മിന്‍മിനി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗാനസദസ് മുഖ്യ ഇനം ആയിരിക്കും.

വൈവിധ്യമാര്‍ന്ന രുചിഭേദങ്ങളുമായി ഭക്ഷ്യമേള, ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നല്‍കുന്ന കലാ കായിക മത്സരങ്ങള്‍ എന്നിവയും ഫെസ്റിവലിന്റെ ഭാഗമായി നടക്കും. ഇടവകവികാരി റവ. ടി. സാം കോശിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഫെസ്റിവലിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍