ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു
Monday, February 23, 2015 6:20 AM IST
ഷിക്കാഗോ: വലിയനോമ്പിനു തുടക്കമായി സീറോ മലബാര്‍ കത്തീഡ്രലില്‍ ഫെബ്രുവരി 16നു വിഭൂതി ഭക്ത്യാദരപൂര്‍വം ആചരിച്ചു. രാവിലെ 8.30നുള്ള കുര്‍ബാനയോടനുബന്ധിച്ച് നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് കാര്‍മികത്വം വഹിച്ചു. ഇടവക അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍ സഹകാര്‍മികനായിരുന്നു. വൈകുന്നേരം 7 മണിക്കുള്ള തിരുക്കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിച്ച രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനൊപ്പം ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ബെഞ്ചമിന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

യേശുവിന്റെ പീഡാനുഭവത്തെയും ഉയിര്‍പ്പിനെയും ഓര്‍ത്ത് ധ്യാനിക്കുന്ന ഈ നോമ്പുകാലം പശ്ചാത്താപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും അരൂപിയില്‍ ഫലദായകമായ ഒന്നാക്കിത്തീര്‍ക്കുവാന്‍ പിതാക്കന്മാര്‍ ഉദ്ബോധിപ്പിച്ചു. കുടുംബവര്‍ഷമായി ആചരിക്കുന്ന ഈവര്‍ഷത്തെ നോമ്പാചരണ വേളയില്‍ കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കുന്നതിനും നവീകരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതിന്റെ ആവശ്യകത പ്രത്യേകം പിതാക്കന്മാര്‍ എടുത്തുപറഞ്ഞു. ഒട്ടനവധി കുടുംബങ്ങള്‍ തിരുക്കര്‍മങ്ങളില്‍ പങ്കുചേര്‍ന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം