വി.സി. അലക്സ് നിര്യാതനായി
Monday, February 23, 2015 6:17 AM IST
റോം: കരിങ്കുന്നം മ്രാല വാഴേപ്പറമ്പില്‍ വീട്ടില്‍ വി.സി. അലക്സ് (കുഞ്ഞൂട്ടി -73) നിര്യാതനായി. ഭാര്യ മേരി അലക്സ് പുന്നതുറ കിടങ്ങൂര്‍ തട്ടാംമാട്ടേല്‍ വീട്ടില്‍ കുടുംബാംഗം. സംസ്കാരം കരിങ്കുന്നം സെന്റ് പീറ്റേഴ്സ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ ഫെബ്രുവരി 24-നു ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.

മക്കള്‍: ഗീതമ്മ(ഇറ്റലി) , പരേതനായ ബിജു, ബിജി(ഇറ്റലി), പരേതയായ കുഞ്ഞുമോള്‍, സിജി(ഇറ്റലി), സിജു (ഇറ്റലി), ബേബി കല്ലറ പുത്തന്‍പുരയില്‍(ഇറ്റലി), ജെസി , ജോമോന്‍ ഇലവുംമുറിയില്‍ കിടങ്ങൂര്‍ (ഇറ്റലി) , ജോമോന്‍ കല്ലംതോട്ടിയില്‍ കുടല്ലൂര്‍(ഇറ്റലി)

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍