റവ. ഡോ. ആന്റണി പെരുമായനു മോണ്‍സിഞ്ഞോര്‍ പദവി
Saturday, February 21, 2015 10:29 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗമായ റവ.ഡോ. ആന്റണി പെരുമായനു മോണ്‍സിഞ്ഞോര്‍ (ചാപ്ളിന്‍ ഓഫ് ഹിസ് ഹോളിനസ്) പദവി നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ ആദരിച്ചു. ആറു വര്‍ഷമായി അയര്‍ലന്‍ഡിലെ സീറോ-മലബാര്‍ വിശ്വാസികളുടെ ദേശീയ സംഘാടകനായി സേവനം ചെയ്യുകയാണ് എടനാട് സ്വദേശിയായ റവ.ഡോ. പെരുമായന്‍.

ലുവെയ്ന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം എറണാകുളം സെന്റ് മേരീസ് ബസിലിക്ക വികാരി, നിവേദിത ഡയറക്ടര്‍, അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ തുടങ്ങി നിരവധി ശുശ്രൂഷകള്‍ ചെയ്തിട്ടുണ്ട്.