ഒക്ലഹോമ ഹോളി ഫാമിലി സീറോ മലബാര്‍ ഇടവകക്ക് പുതിയ പാരിഷ് കൌണ്‍സില്‍ നേതൃത്വം
Saturday, February 21, 2015 10:25 AM IST
ഒക്ലഹോമ സിറ്റി: ഒക്ലഹോമ ഹോളി ഫാമിലി സീറോ മലബാര്‍ ഇടവകയുടെ 2015-16 ലേക്കുള്ള പുതിയ പാരിഷ് കൌണ്‍സില്‍ നേതൃത്വം ചുമതലയേറ്റു.

ഫെബ്രുവരി 15 ന് (ഞായര്‍) ദിവ്യബലിക്കുശേഷം ദേവാലയത്തില്‍ നടന്ന ചടങ്ങുകളില്‍ വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ പുതിയ കൌണ്‍സില്‍ അംഗങ്ങളെ ആശീര്‍വദിക്കുകയും പുതിയ കൈക്കാരന്മാര്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുക്കുകയും ചെയ്തു.

ഫിലിപ്പ് ദേവസ്യാച്ചന്‍ വാതപ്പള്ളില്‍, ജോസ് ഫിലിപ്സ് എന്നിവര്‍ കൈക്കാരന്മാരായും ഷാലി ഡയ്സന്‍ സെക്രട്ടറിയായും ജോസി തോമസ് അക്കൌണ്ടന്റായും സിസ്റര്‍ റോസ്മില്ല, വിനീത റോബിന്‍സണ്‍, മോളി സണ്ണി, പിയോ ഫിലിപ്പ്, മാത്തുക്കുട്ടി തോമസ്, ജോയ് സി. മാത്യു, ടോമി ആന്റണി, എബി ഏബ്രഹാം (യൂത്ത്) എന്നിവരാണ് കൌണ്‍സില്‍ അംഗങ്ങളായും ചുമതലയേറ്റത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍