തൃശൂര്‍ കെഎംസിസി ശില്‍പ്പശാല
Saturday, February 21, 2015 10:17 AM IST
റിയാദ:് തൃശൂര്‍ ജില്ലാ കെഎംസിസി സംഘശക്തി സമൂഹ നന്മക്ക് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ശാക്തീകരണ കാമ്പയിനിന്റെ ഭാഗമായി സാമൂഹ്യ പ്രതിബദ്ധതയുടെ രീതി ശാസ്ത്രം എന്ന വിഷയത്തില്‍ ശില്‍പ്പശാല നടത്തുന്നു.

ഫെബ്രുവരി 27 ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെ ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തിലാണ് ശില്‍പ്പശാല നടക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു. ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0535633252, 0530731451, 0561378404 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍