'വാട്ട് ഈസ് ലൌവ്' മെല്‍ബണില്‍ റിലീസ് ചെയ്തു
Saturday, February 21, 2015 10:16 AM IST
മെല്‍ബണ്‍: വിഷ്വല്‍ മീഡിയ മൂവീസിന്റെ ബാനറില്‍ ജോര്‍ജ് ജോസഫ് സംവിധാനം ചെയ്ത 'വാട്ട് ഈസ് ലൌവ്' എന്ന ഷോര്‍ട്ട് ഫിലിം മെല്‍ബണില്‍ റിലീസ് ചെയ്തു.

ക്രാംന്‍ബണ്‍ ബെല്ല-ബെല്ലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് ഹൃസ്വ ചിത്രം റിലീസ് ചെയ്തത്. ക്രിസ്വിന്‍ ജോര്‍ജ്, സേറ ബിജോയി, സോന ഷാജന്‍, അമര്‍ ശ്രാണ്‍, സണ്ണി സഗന്‍, സീന പ്രിന്‍സ് എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്.

അനു മാത്യുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്. അമന്‍ ദീപ് അലുവാലിയ അസോസിയേറ്റഡ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വിഷ്വല്‍ മീഡിയയാണ്. സംഗീതം പ്രേം സി.ജെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സാജന്‍ കുര്യാക്കോസുമാണ്.

മനസിനെ വളരെ ചിന്തിപ്പിക്കുന്ന നല്ല ഗാനങ്ങളും വ്യത്യസ്തമായ കഥയുമാണ് 'വാട്ട് ഈസ് ലൌവ്'. സ്നേഹത്തിന്റെ അതിര്‍വരമ്പുകളുടെ ഒരു പുത്തന്‍ അനുഭൂതിയാണ് ചിത്രത്തിന്റെ കഥയുടെ ആവിഷ്കാരം. സ്നേഹത്തിന്റെ ആഴം ഒരു ചെറിയ ഫിലിമിലൂടെ വരച്ചുകാണിക്കുവാന്‍ വിഷ്വല്‍ മീഡിയായ്ക്ക് കഴിഞ്ഞുവെന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്.

ചടങ്ങിനോടനുബന്ധിച്ച് ബോളിവുഡ് ഡാന്‍സ്, ഫയര്‍ ഡാന്‍സിംഗ്, ഹിപ് ഹോപ് ഡാന്‍സ്, ഫാഷന്‍ ഷോ എന്നിവയും സംഘാടകര്‍ ഒരുക്കി. മലയാളികളും തദ്ദേശീയരും അടക്കം നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്