മാര്‍ത്തോമ ചര്‍ച്ച് സൌത്ത് വെസ്റ് റീജണല്‍ യുവജന സഖ്യം സേവിക സംഘം ഇടവക മിഷന്‍ ദ്വിദിന സമ്മേളനത്തിന് തുടക്കം കുറിച്ചു
Saturday, February 21, 2015 10:15 AM IST
ഡാളസ്: സെഹിയോണ്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. സജി തോമസിന്റെ പ്രാരംഭ പ്രാര്‍ഥനയോടുകൂടി മാര്‍ത്തോമ ചര്‍ച്ച് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം സൌത്ത് വെസ്റ് റീജണല്‍ യുവജന സഖ്യം സേവിക സംഘം ഇടവക മിഷന്‍ ദ്വിദിന സമ്മേളനത്തിനു തുടക്കം കുറിച്ചു.

അജു മാത്യുവിന്റെ നേതൃത്തിലുള്ള ഗായക സംഘം വരുവിന്‍ നാം ആരാധിക്കാം, ജയ ഗീതം മുഴക്കിടം ...എന്ന ഗാനാലാപനത്തോടെ കാര്യപരിപാടി ആരംഭിച്ചു.

പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ വിനോദ് ചെറിയാന്‍ സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നവര്‍ക്ക് സ്വാഗതം ആശംസിച്ചു. റവ. ഒ.സി കുര്യന്‍ അധ്യക്ഷ പ്രസംഗം നടത്തി. റവ. ഷിബി എം. ഏബ്രഹാമിന്റെ അഭാവത്തില്‍ റവ. ഒ.സി കുര്യന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

ഇടവക മിഷന്‍ സൌത്ത് വെസ്റ് റീജണല്‍ വൈസ് പ്രസിഡന്റ് സജി ജോര്‍ജ്, സേവിക സംഘം സൌത്ത് വെസ്റ് റീജണല്‍ സെക്രട്ടറി ഡോ. അനിത ഏബ്രഹാം, യുവജന സഖ്യം സൌത്ത് വെസ്റ് റീജണല്‍ പ്രസിഡന്റ് റവ. ജോസ് സി. ജോസഫ് എന്നിവര്‍ സമ്മേളനത്തിന് ആശംസ നേര്‍ന്നു പ്രസംഗിച്ചു.

പ്രവാസ ജീവിതത്തിലെ ക്രിസ്തീയ സ്വാധീനം എന്ന പ്രബന്ധവിഷയം ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. കൊച്ചു കോശി ഏബ്രഹാം അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന മധ്യസ്ഥ പ്രാര്‍ഥനക്ക് പി.വി. ജോണ്‍ നേതൃത്വം നല്‍കി.

സെന്റ് പോള്‍സ് യുവജന സഖ്യം അവതരിപ്പിച്ച 'കടല്‍ കടന്ന പ്രവാസി' എന്ന ലഘു നാടകം സമ്മേളനത്തില്‍ എത്തിയവര്‍ക്ക് ഒരു പ്രത്യക അനുഭവമായി.

റവ.മാത്യു ജോസഫിന്റെ ആശീര്‍വാദത്തോടുകൂടി ആദ്യദിവസത്തെ കാര്യ പരിപാടികള്‍ക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ