മാഞ്ചസ്റര്‍ യൂണിവേഴ്സിറ്റി തല മത്സരത്തില്‍ ഇടുക്കി ജില്ലക്കാരന് തിളക്കമാര്‍ന്ന അംഗീകാരം
Saturday, February 21, 2015 10:10 AM IST
മാഞ്ചസ്റര്‍: യൂണിവേഴ്സിറ്റി ബിസിനസ് സ്കൂള്‍ അതിന്റെ 35,000 വരുന്ന വിദ്യാര്‍ഥികളില്‍ നിന്നും റിസര്‍ച്ചില്‍ നിന്നുമായി വിവിധ കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പോടുകൂടി കമ്പനികള്‍ക്കും രാജ്യത്തിനും ഉപഹാരപ്പെടുന്ന നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും സംഭാവന ചെയ്യാന്‍ കഴിയുന്ന സമര്‍ഥരായ വ്യക്തികളെ കണ്െടത്താന്‍ എല്ലാവര്‍ഷവും വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. സാധാരണ അഞ്ചു കാറ്റഗറിയില്‍ മത്സരങ്ങള്‍ നടത്തപ്പെടുന്നത്. സോഷ്യല്‍, ബിസിനസ്, ഡിജിറ്റല്‍ റിസര്‍ച്ച് ആന്‍ഡ് ഗ്രാഫില്‍ ഓരോ മത്സരവും വിവിധ തലത്തില്‍ റിട്ടെന്‍ പ്രസന്റേഷന്‍, വോക്കല്‍ പ്രസന്റേഷന്‍, വീഡിയോ പ്രസന്റേഷന്‍ എന്നിങ്ങനെ വിഭക്തരായ വിധി കര്‍ത്താക്കളുടെ പരിഗണനയിലൂടെ ഉന്നത നിലവാരമുള്ള ആശയ കര്‍ത്താക്കളെ കണ്െടത്തുന്നത്.

ഈ വര്‍ഷത്തെ വ്യത്യസ്തവും പുരോഗമനപരവുമായ ആശയം ഇന്നവേഷന്‍, ഡിജിറ്റല്‍ കാറ്റഗറിയില്‍ അവതരിപ്പിച്ച് മൂന്നാം സ്ഥാനം ഠദ ഇഡടടഛചട ഡയറക്ടര്‍ നെയില്‍ ക്രെങ്ങില്‍ നിന്നും 600 പൌണ്ടും പ്രശസ്തി പത്രവും കരസ്ഥമാക്കിയത് വിനോദ് രാജനാണ്. ഇടുക്കി ജില്ലാ സംഗമത്തിന്റെ മുന്‍ കമ്മിറ്റി അംഗവും സജീവ പ്രവര്‍ത്തകനുമാണ് വിനോദ്. ഇദ്ദേഹത്തിനു ലഭിച്ച വലിയ അംഗീകാരത്തിന് ഇടുക്കി ജില്ലാ സംഗമം കമ്മിറ്റിയുടെ അഭിനന്ദനവും പ്രോത്സാഹനവും അറിയിക്കുന്നു.

ഇടുക്കി ജില്ലയിലെ സാധാരണ ജീവിത സാഹചര്യത്തില്‍ പഠിച്ച് ഇല്ലായ്മയുടെയും പോരായ്മയുടെയും നടുവില്‍ വളര്‍ന്ന് യുകെയില്‍ എത്തി തദ്ദേശ്യരായ നിരവധി വ്യക്തികളെ പിന്തള്ളി അഭിമാനകരമായ നേട്ടമാണ് വിനോദ് കൈവരിച്ചിരിക്കുന്നത്.

ഭാഷയുടെയോ സംസ്കാരത്തിന്റയോ നിറത്തിന്റയോ വരമ്പുകള്‍ ബുദ്ധിയുടെയും കഴിവിന്റയും മികവില്‍ വഴിമാറുന്നതിന്റെ ഉദാഹരണമാണ് ഈ വലിയ നേട്ടം. ഓരോ മലയാളിക്കും തന്റെ കഴിവുകള്‍ അറിഞ്ഞു ഉന്നത തലത്തിലേക്ക് നല്ല സംഭാവനകള്‍ പ്രദാനം ചെയ്യുവാനുള്ള ഒരു മാതൃകയാണ് വിനോദ് നമുക്ക് കാണിച്ചു തരുന്നത്. മുന്‍ വര്‍ഷത്തിലും യുകെ എന്‍വിരോണ്‍മെന്റ് ഏജന്‍സി നടത്തിയ മത്സരത്തിലും വിനോദിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.

വിനോദ് ജോലിയോടൊപ്പം മാഞ്ചസ്റര്‍ യൂണിവേഴ്സിറ്റിയില്‍ പോസ്റ് ഗ്രാജുവേറ്റ് റിസര്‍ച്ചു ചെയ്തുകൊണ്ടിരിക്കുന്നു. ഭാര്യ: വിന്‍സി വിനോദ്, മക്കള്‍: മാനുവല്‍ വിനോദ്, ജോര്‍ജ് വിനോദ്.

മലയാളികള്‍ക്ക് മാതൃകാപരമായ ഈ നേട്ടം കൈവരിച്ച വിനോദ് രാജനെ ഇടുക്കി ജില്ലാ സംഗമം കമ്മിറ്റി അടുത്ത ബര്‍മിംഗ്ഹാം സംഗമത്തില്‍ ആദരിക്കുമെന്ന് കണ്‍വീനര്‍ ബെന്നി മേച്ചേരി മണ്ണില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ബെന്നി തോമസ്