ബോണ്ട് സിനിമാ ഷൂട്ടിംഗിനു ഡാനിയല്‍ ക്രെയ്ഗ് റോമില്‍
Friday, February 20, 2015 10:09 AM IST
റോം: ജയിംസ് ബോണ്ട് പരമ്പരയിലെ അടുത്ത ചിത്രമായ സ്പെക്റ്ററിന്റെ ചിത്രീകരണത്തിനായി നായകന്‍ ഡാനിയല്‍ ക്രെയ്ഗ് റോമിലെത്തി. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു നടീനടന്‍മാരും സാങ്കേതിക പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു കഴിഞ്ഞു.

പ്രമുഖ ഇറ്റാലിയന്‍ നടി മോണിക്ക ബെലൂച്ചിയും ചിത്രത്തില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. റോമിലെ മേയര്‍ ഇഗ്നാസിയോ മരീനോയും സാംസ്കാരിക മന്ത്രി ഡാരിയോ ഫ്രാഞ്ചഷിനിയും നേരിട്ടാണു ക്രെയ്ഗിനെയും മോണിക്കയെയും സ്വീകരിച്ചത്.

മാര്‍ച്ച് മധ്യം വരെ ഷൂട്ടിംഗ് തുടരും. നവംബര്‍ ആറിനു ചിത്രം ഇറ്റലിയില്‍ റിലീസ് ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍