സ്വിറ്റ്സര്‍ലന്‍ഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്കു പരിക്ക്
Friday, February 20, 2015 7:14 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച പ്രാദേശിക സമയം 6.45നു വടക്കന്‍ സൂറിച്ചിലെ റാഫ്സ് സ്റേഷനിലാണ് അപകടമുണ്ടായത്. സൂറിച്ചില്‍ നിന്നും പുറപ്പെട്ട അതിവേഗ ട്രെയിനും സബര്‍ബന്‍ ട്രെയിനും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് പാളം തെറ്റുകയായിരുന്നു.

ഇരു ട്രെയിനുകളുടെയും ലോക്കോ പൈലറ്റുമാരുടെ നില ഗുരുതരമാണെന്നു സൂറിച്ച് പോലീസ് വക്താവ് അറിയിച്ചു. ഹെലികോപ്റ്ററും ആംബുലന്‍സുകളും അടക്കം വന്‍ സന്നാഹം രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

റിപ്പോര്‍ട്ട്: വര്‍ഗീസ് എടാട്ടുകാരന്‍