ഞായറാഴ്ച മദ്യ വില്പന നിരോധന നിയമം : ഭേദഗതി ബില്‍ പരാജയപ്പെട്ടു
Friday, February 20, 2015 7:05 AM IST
ഇന്ത്യാനപോലീസ്(എപി): ഇന്ത്യാന സംസ്ഥാനത്ത് കഴിഞ്ഞ 80 വര്‍ഷമായി നിലവിലിരിക്കുന്ന ഞായറാഴ്ച മദ്യവില്പന നിരോധനം മാറ്റണമെന്നാവശ്യപ്പെടുന്ന ഭേദഗതി ബില്‍ ഇന്ത്യാന ഹൌസ് നേരിയ ഭൂരിപക്ഷത്തോടെ തളളി.

ഫെബ്രുവരി 19നു (വ്യാഴം) നടന്ന വോട്ടെടുപ്പില്‍ ബില്ലിനനുകൂലമായി 45 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ത്ത് 47 പേര്‍ വോട്ട് ചെയ്തു.

ഹൌസ് മജോറിറ്റി ലീഡര്‍ ജൂഡ് മക്ക് മില്ലന്‍ റെപ്രസെന്റേറ്റീവ് ടോം ഡെര്‍മോഡ് സ്പോണ്‍സര്‍ ചെയ്ത ബില്ലിനെ അനുകൂലിച്ചു.

മദ്യവ്യവസായ രാജാക്കന്മാര്‍ ബില്‍ പാസാക്കുന്നതിനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സെനറ്റില്‍ ബില്‍ വരുമ്പോള്‍ ഭേദഗതി പാസാക്കിയെടുക്കാമെന്നാണ് ഇവര്‍ കണക്കു കൂട്ടുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍