കോഴിക്കോട് ലവ്ഷോര്‍ ഇന്‍സ്റിറ്റ്യൂട്ടിനു ദമാം ബേപ്പൂര്‍ കെഎംസിസിയുടെ സഹായഹസ്തം
Friday, February 20, 2015 7:03 AM IST
ദമാം: കോഴിക്കോട് പന്നിക്കോട് കേന്ദ്രമാക്കി എഎം ഫൌണ്േടഷനു കീഴില്‍ പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ലവ്ഷോര്‍ ഇന്‍സ്റിറ്റ്യൂട്ടിനു ദമാം ബേപ്പൂര്‍ മണ്ഡലം കെഎംസിസി അരലക്ഷം രൂപയുടെ സഹായധനം കൈമാറി.

ലവ്ഷോര്‍ ഇന്‍സ്റിറ്റ്യൂട്ട് പന്നിക്കോട് സന്ദര്‍ശിച്ച ബേപ്പൂര്‍ കെഎംസിസി നേതാക്കളായ ഹസന്‍ കോയ, ചാലിയം സൈദലവി രാമനാട്ടുകര, നിസാര്‍ പെരുമുഖം, നാസര്‍ ചുള്ളിപ്പറമ്പ് എന്നിവര്‍ സഹായധനം ലവ്ഷോര്‍ സെക്രട്ടറി മുനീറിനു കൈമാറി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം