ലിംക ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനു ആവേശകരമായ പ്രതികരണം
Friday, February 20, 2015 7:02 AM IST
ലിവര്‍പൂള്‍: യുകെ മലയാളികള്‍ക്കു എന്നും വ്യത്യസ്തകള്‍ മാത്രം സമ്മാനിക്കുന്ന ലിംക ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 25ന് (ശനി) ലിവര്‍പൂള്‍ ബ്രോഡ് ഗ്രീന്‍ സ്കൂളില്‍ നടക്കും.

ഒന്നാം സമ്മാനമായി 501 പൌണ്ടും ട്രോഫിയും രണ്ടാം സമ്മാനമായി 261 പൌണ്ടും ട്രോഫിയും മൂന്നാം സമ്മാനമായി 101 പൌണ്ടും ട്രോഫിയും ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനലിസ്റുകള്‍ക്ക് 50 പൌണ്ട് വീതം നല്‍കും.

ഇനിയും രജിസ്റര്‍ ചെയ്യാന്‍ താത്പര്യമുള്ള ടീമുകള്‍ ഉടന്‍തന്നെ രജിസ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം വരുന്ന 40 ടീമുകള്‍ക്ക് മാത്രമേ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ എന്‍ട്രി വരുകയാണെങ്കില്‍ ആദ്യം രജിസ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും മുന്‍ഗണനയെന്നു സംഘാടകസമിതി അറിയിച്ചു.

രജിസ്റര്‍ ചെയ്യാന്‍ ലിംക വെബ്സൈറ്റിലോ ംംം.ഹശാരമ.ീൃഴ.ൌസ ജേക്കബ് വര്‍ഗീസ് 07967 018955, സണ്ണി ജേക്കബ് 07979 263898. എന്ന നമ്പരിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ബിനു മൈലപ്ര