അരവിന്ദ് കേജരിവാളിനെ ഡല്‍ഹി അതിരൂപത അഭിനന്ദിച്ചു
Friday, February 20, 2015 7:01 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ അരവിന്ദ് കേജരിവാളിനെ ഡല്‍ഹി അതിരൂപത ആര്‍ച്ച്ബിഷപ് അനില്‍ കൂട്ടോ, ആര്‍ച്ച് ബിഷപ് എമിരേറ്റ്സ് വിന്‍സെന്റ് എം. കോണ്‍സെസാവോ, വികാരി ജനറല്‍ ഫാ. സുസേ സെബാസ്റ്യന്‍, ചാന്‍സലര്‍ ഫാ. മാത്യു കോയിക്കല്‍ എന്നിവര്‍ സന്ദര്‍ശിച്ചു അഭിനന്ദനം അറിയിച്ചു.

ചേരിപ്രദേശങ്ങളില്‍ പാര്‍ക്കുന്നവരുടെ ഉന്നമനത്തിനായുള്ള സര്‍ക്കാരിന്റെ പദ്ധതികളില്‍ പങ്കാളിയാകാന്‍ സഭ താത്പര്യം അറിയിച്ചു. അനാഥര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി സഭ ചെയ്യുന്ന സേവനങ്ങളെ മഖ്യമന്ത്രി അഭിനന്ദിച്ചു. അതോടൊപ്പം എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്