ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തില്‍ പെസഹാ ധ്യാനം
Friday, February 20, 2015 7:00 AM IST
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളെ മാനസാന്തരത്തിലേക്കും ആത്മീയരൂപാന്തരത്തിലേക്കും നയിച്ച കെയ്റോസ് ധ്യാനസംഘം 2015 വലിയനോമ്പ് കാലഘട്ടത്തില്‍ നടത്തുന്ന പെസഹാധ്യാനത്തിനു ഫെബ്രുവരി 20ന് (വെള്ളി) ഷിക്കാഗോയില്‍ തുടക്കമാകും. സെന്റ് മേരീസ് ക്നാനായ യാക്കോബായ ചര്‍ച്ച് (1217 ചീൃവേ അ്ലിൌല, ണമൌസലഴമി, കഘ 60085) ഫെബ്രുവരി 20, 21, 22 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലാണ് ധ്യാനം.

'നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി അവന്‍ ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൌഖ്യം പ്രാപിച്ചു. (ഏശയ്യ 53:5) എന്ന വാക്യം അടിസ്ഥാനമാക്കി കുടുംബ നവീകരണം ലക്ഷ്യമാക്കിയാണ് ഈ വര്‍ഷത്തെ പെസഹാ ധ്യാനം നടത്തപ്പെടുന്നത്.

ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എഫ്, ബ്രദര്‍ റെജി കൊട്ടാരം, ബ്രദര്‍ പീറ്റര്‍ ചേരാനല്ലൂര്‍, ബ്രദര്‍ വി.ഡി. രാജു എന്നീ പ്രശസ്ത വചനപ്രഘോഷകരാണു ധ്യാനത്തിനു നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് മേപ്പുറത്ത് 630 873 0998, ഇടിക്കുള ജോസഫ് 630 303 7615, പുഷ്പ ജോസഫ് 630 303 7616, പ്രകാശ് ഏബ്രഹാം 630 901 8711, സ്റാന്‍ലി മാത്യു 847 877 3316

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍