ഡോ. ജോണ്‍ ദാസ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ വചനം പ്രഘോഷിക്കുന്നു
Friday, February 20, 2015 6:59 AM IST
ബ്രാഡ്ഫോര്‍ഡ്: പരിശുദ്ധാത്മ ശക്തിയുടെ അഗ്നിസ്ഫുരണങ്ങള്‍ സ്വാംശീകരിച്ചു ദര്‍ശന പ്രവചന-പ്രഭാഷണ വരത്താല്‍ വചനം പ്രഘോഷിക്കുന്ന ഡോ. ജോണ്‍ ദാസ് മാര്‍ച്ച് 14ന് നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ വചനം പ്രഘോഷിക്കുന്നു.

ആത്മീയശക്തിയുടെ പ്രചോദനത്താല്‍ അന്ധകാരശക്തികളെ ദൂരെയെറിയുന്ന ശക്തമായ വിടുതല്‍ ശുശ്രൂഷകള്‍ക്കു ഫാ. സോജി ഓലിക്കലും ഡോ. ജോണ്‍ദാസും നേതൃത്വം നല്‍കും. വലിയ നോമ്പില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് അനേകര്‍ തീര്‍ഥാടകരായി എത്തിച്ചേരും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം