ഫ്രാങ്ക്ഫര്‍ട്ട്: കഴിഞ്ഞ 2014 നവംബര്‍ 27 മുതല്‍ ജര്‍മനി ഉള്‍പ്പെടെ 43 രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കു ടൂറിസ്റുകളായി വരുന്നവര്‍ക്കു വീസ ഓണ്‍ അറൈവല്‍ പ്രാബല്യത്തിലായതിനു ശേഷം 2015 ജനുവരി 31 വരെ 65000 ഓണ്‍ അറൈവല്‍ വിസകള്‍ നല്‍കിയതായി ടൂറിസം വകുപ്പ് സെക്രട്ടറി ഡോ. ലാലിത് പന്‍വാര്‍ അറിയിച്ചു. ഇത് ഒരു റിക്കാര്‍ഡാണെന്നും ഈ സൌകര്യം കൂടുതല്‍ ടൂറിസ്റുകള്‍ ഉപയോഗിക്കണമെന്നും ടൂറിസം വകുപ്പ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
ഏറ്റവും കൂടുതല്‍ വീസാ ഓണ്‍ അറൈവല്‍ സൌകര്യം ഉപയോഗിച്ചത് അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍നിന്നുമുള്ള ടൂറിസ്റുകളാണ്. ഏറെ നാളായി ജര്‍മനിയില്‍നിന്നുമുള്ള ടൂറിസ്റ്റുകള്‍ വീസാ ഓണ്‍ അറൈവല്‍ സൌകര്യം വേണമെന്നു മുറവിളി കൂട്ടിയിരുന്നെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണ് ഈ സൌകര്യം ഇതുവരെ ഉപയോഗിച്ചത്. ജര്‍മനിയിലെ ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്ററന്മാരും, ട്രാവല്‍ ഏജന്റുന്മാരും തങ്ങള്‍ ഇന്ത്യയിലേക്കു ബുക്കു ചെയ്യുന്ന ടൂറിസ്റുകളെ വീസാ ഓണ്‍ അറൈവല്‍ സൌകര്യത്തെക്കുറിച്ച് ബോധവാന്മാരാക്കണമെന്ന് ഇന്ത്യ ടൂറിസം വകുപ്പ് അംഗീകൃത ഏജന്റന്മാരോട് അഭ്യര്‍ഥിച്ചു. വീസാ ഓണ്‍ അറൈവല്‍ കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലെ ഇംഗ്ളണ്ട്, ഇറ്റലി, സ്പെയിന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ചൈനയും ഒട്ടും താമസിയാതെ കൂട്ടിച്ചേര്‍ക്കുമെന്നും ടൂറിസം സെക്രട്ടറി ഡോ. പന്‍വാര്‍ പറഞ്ഞു.
വീസ ഓണ്‍ അറൈവല്‍ നല്കാന് അനുവാദമുള്ള ഇന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍: ഡല്‍ഹി, മുംബൈ, ചെന്നെ, കോല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു, കൊച്ചി , തിരുവനന്തപുരം, ഗോവ എന്നിവയാണ്. ഇന്ത്യയിലേക്ക് ടൂറിസ്റ്റ്, മെഡിക്കല്‍ ട്രീറ്റ്മെന്റ്, ആകസ്മിക വിസിറ്റ് (കാഷ്വല്‍), ഫ്രണ്ട്സ് ആന്‍ഡ് റിലേറ്റീവ്സ് എന്നീ വിസിറ്റുകള്ക്കു മാത്രം 30 ദിവസത്തെ വീസയാണ് ഓണ്‍ അറൈവല്‍ പദ്ധതിയില്‍ നടപ്പാക്കിയിരിക്കുന്നത്. അനിവാര്യമായ സാഹചര്യം ബോധ്യപ്പെടുത്തിയാല്‍ ഇന്ത്യയിലെ ഇമിഗ്രേഷന്‍ ഓഫീസുകള്‍ക്കു വീസ നീട്ടി നല്‍കാം. കൊച്ചി എയര്‍പോര്‍ട്ടില്‍ വീസ ഓണ്‍ അറൈവല്‍ നല്കാന് ഇമിഗ്രേഷന്‍ അധികൃതര്‍ ഉണ്െടങ്കിലും വാങ്ങാന്‍ വരുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ഈ ലേഖകനു നേരിട്ടു മനസിലാക്കാന്‍ കഴിഞ്ഞു. വീസ ഓണ്‍ അറൈവലിനു താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്. വു://ശിറശമ്ിശമീിെഹശില.ഴ്ീ.ശി/
റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍