കേരള എന്‍ജിനിയറിംഗ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ പുതിയ നേതൃത്വം ചുമതലയേറ്റു
Friday, February 20, 2015 5:57 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ എന്‍ജിനിയര്‍മാരുടെ സംഘടനയായ കേരള എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഗഋഅച) 2015 ലെ ഭാരവാഹികള്‍ ചുമതലയേറ്റു. ഫെബ്രുവരി ഏഴിനു ഓറഞ്ച്ബര്‍ഗിലെ സിതാര്‍പാലസില്‍ കൂടിയ യോഗത്തില്‍ 2014ലെ ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ ജേക്കബ് തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുതിയ പ്രസിഡന്റ് ജയ്സണ്‍ അലക്സ്, വൈസ് പ്രസിഡന്റ് അജിത് ചിറയില്‍, സെക്രട്ടറി ഷാജി കുരിയാക്കോസ്, ട്രഷറര്‍ ലിസി ഫിലിപ്പ്, ജോ. സെക്രട്ടറി മനോജ് ജോണ്‍, ജോ. ട്രഷറര്‍ മേഘാ ജോണ്‍, സബ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ ജെ ഗ്രിഗറി, (പ്രൊഫഷണല്‍ അഫയേഴ്സ്), മാര്‍ട്ടിന്‍ വര്‍ഗീസ് (സ്റുഡന്റ് അഫയേഴ്സ്), ബെന്നി കുര്യന്‍ (ചാരിറ്റി& സ്കോളര്‍ഷിപ്പ്), മോനി ജോണ്‍ (ജനറല്‍ അഫയേഴ്സ്), റജിമോന്‍ ഏബ്രഹാം (സോഷ്യല്‍, കള്‍ചറല്‍ അഫയേഴ്സ്), ഡാനിയേല്‍ മോഹന്‍ (പബ്ളിക് റിലേഷന്‍സ്), ശ്രീനി നായര്‍ (ന്യൂസ് ലെറ്റര്‍ & പബ്ളിക്കേഷന്‍സ്) തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

റോക്ലന്‍ഡ് വെസ്റ്ചെസ്റര്‍ റീജണല്‍ വൈസ് പ്രസിഡന്റ് മെറി ജേക്കബ്, ലോംഗ് ഐലന്‍ഡ് /ക്വീന്‍സ് റീജണ്‍ വൈസ് പ്രസിഡന്റ് റോയ് തരകന്‍, ന്യൂജേഴ്സി റീജണ്‍ വൈസ് പ്രസിഡന്റ് എല്‍ദോ പോള്‍, ചെറിയാന്‍ പൂപ്പള്ളില്‍ (എക്സ് ഒഫീഷ്യോ), ഓഡിറ്റര്‍ ബിജി ബോസ്, ബോര്‍ഡ് ഓഫ് ട്രസ്റിയിലേക്കു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജേക്കബ് തോമസ്, തോമസ് ജോര്‍ജ് എന്നിവരും പ്രീതാ നമ്പ്യാര്‍, മാലിനി നായര്‍, ചെറിയാന്‍ ജോര്‍ജ്, ഫിലിപ്പോസ് ഫിലിപ്പ്, ജയിന്‍ അലക്സാണ്ടര്‍ എന്നിവരും ചുമതലയേറ്റു.

ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാനായി മുന്‍ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിനെ ബോര്‍ഡ് ഓഫ് ട്രസ്റീസ് തിരഞ്ഞെടുത്തു. 2009ല്‍ പ്രവര്‍ത്തനം തുടങ്ങിയ, ഇന്ന് 400ലേറെ അംഗസംഖ്യയുള്ള ഗഋഅച അമേരിക്കയിലും നാട്ടിലുമായി അര്‍ഹരായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നു. കൂടാതെ ടെക്നിക്കല്‍ സെമിനാര്‍, ജോബ് ഫെയര്‍, കരിയര്‍ ഗൈഡന്‍സ്, മെന്ററിംഗ് തുടങ്ങിയവയും നടത്തുന്നു. ഗഋഅച മുപ്പത് കുട്ടികളെ ഇപ്പോള്‍ സ്പോണ്‍സര്‍ ചെയ്യുന്നുണ്ട്. ഗഋഅച സഹായിച്ചിരുന്ന ഇരുപത് കുട്ടികള്‍ ഇതിനോടകം പഠനം പൂര്‍ത്തിയാക്കി ആകര്‍ഷകമായ ജോലികളില്‍ ഏര്‍പ്പെടുകയോ ഉപരിപഠനത്തിനു ചേരുകയോ ചെയ്തിട്ടുണ്ട്.

ഏപ്രില്‍ പതിനൊന്നാം തീയതി അഞ്ചിന് ഗഋഅച ന്റെ ആഭിമുഖ്യത്തില്‍ പ്രമുഖരായ സാങ്കേതികവിദഗ്ധരും മാനേജ്മെന്റ് പ്രഗല്ഭരും പങ്കെടുക്കുന്ന ലീഡര്‍ഷിപ്പ് & പ്രഫഷണല്‍ സെമിനാര്‍ ന്യൂജേഴ്സിയിലെ റോഷെല്ലെ പാര്‍ക്കിലെ റമഡാ ഇന്നില്‍ വച്ച് നടത്താന്‍ പുതിയ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. 501-(ര)(3) ടാക്സ് എക്സംപ്റ്റ് സ്റാറ്റസ് ഉള്ള ഈ സംഘടനയുടെ സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് സംഭാവന ചെയ്യാന്‍ ഗ്രഹിക്കുന്നവര്‍ സലമിൌമെ.ീൃഴ ന്റെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയ്സണ്‍ അലക്സ്(914) 645 -9899, ഷാജി കുരിയാക്കോസ്(845)321 9015, ലിസി ഫിലിപ്പ്(845)642 626.

റിപ്പോര്‍ട്ട്: ഫിലിപ്പോസ് ഫിലിപ്പ്