ഒഹായോ: അമേരിക്കയില്‍ ചാവറ മിനിസ്ട്രികള്‍ക്കു നേതൃത്വം നല്കുന്ന ഫാ. ജോ സിഎംഐ നയിക്കുന്ന കുടുംബ നവീകരണ ധ്യാനങ്ങള്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവക ദേവാലയങ്ങളില്‍ നടത്തുന്നു. ഫാ. ജോ കേരളത്തിലെ ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ അസിസ്റന്റ് ഡയറക്ടറായിരുന്നു. ശാലോം ടെലിവിഷനിലും, മറ്റു ചാനലുകളിലും അദ്ദേഹം നടത്തുന്ന വചനപ്രഘോഷങ്ങള്‍ അനേകായിരങ്ങളെ അഭിഷേകത്തിലേക്കും മാനസാന്തരത്തിലേക്കും സൌഖ്യത്തിലേക്കും നയിക്കുന്നു.
അമേരിക്കയില്‍ ചാവറ മിനിസ്ട്രി ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനങ്ങള്‍:
ഫെബ്രുവരി 27,28, മാര്‍ച്ച് ഒന്ന്: സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച്, ഫിലാഡല്‍ഫിയ.
മാര്‍ച്ച് 7,8,9: സീറോ മലബാര്‍ മിഷന്, സാക്രമെന്റോ, കാലിഫോര്‍ണിയ
മാര്‍ച്ച് 12,13,14,15: സേക്രട്ട് ഹാര്‍ട്ട് സീറോ മലബാര്‍ ക്നാനായ ചര്‍ച്ച്, ഷിക്കാഗോ
മാര്‍ച്ച് 19,20,21,22: സെന്റ് മേരീസ് സീറോ മലബാര്‍ ക്നാനായ ചര്‍ച്ച്, ഷിക്കാഗോ.
മാര്‍ച്ച് 27,28,29: സെന്റ് മേരീസ് സീറോ മലബാര്‍ ക്നാനായ ചര്‍ച്ച്, ഡിട്രോയിറ്റ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ചാവറ മിനിസ്ട്രിയുടെ കോര്‍ഡിനേറ്റര്‍ തോമസ് ആലുംപറമ്പിലുമായി (312 636 5904) ബന്ധപ്പെടുക. പി.ആര്.ഒ അരുണ്‍ ഔസേഫ് അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം