യുക്മ ഈസ്റ് ആംഗ്ളീയ റീജണല്‍ പ്രഥമ യോഗവും സ്വീകരണവും കേംബ്രിഡ്ജില്‍ നടന്നൂ
Thursday, February 19, 2015 7:09 AM IST
കേംബ്രിഡ്ജ്: യുക്മ ഈസ്റ് ആംഗ്ളീയ റീജണല്‍ നിര്‍വാഹക കമ്മിറ്റിയുടെ പ്രഥമ യോഗവും നാഷണല്‍ പ്രസിഡന്റിനുള്ള സ്വീകരണവും കേംബ്രിഡ്ജില്‍ നടന്നൂ. ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടന്ന യോഗത്തില്‍ റീജിയണല്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഓസ്റിന്‍ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയത്തെക്കുറിച്ചുള്ള അജന്‍ഡയും അവതരിപ്പിച്ചു. സംഘടനയുടെ മുന്നോട്ടുള്ളപ്രവര്‍ത്തനത്തിന് എല്ലാ കമ്മിറ്റി അംഗങ്ങളുടെയും പൂര്‍ണ സഹകരണം ആവശ്യമാണെന്നു സെക്രട്ടറി ഓസ്റിന്‍ അഭിപ്രായപ്പെട്ടു. റീജണിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സംഘടനയ്ക്കു കൂടുതല്‍ കരുത്താര്‍ജിക്കാന്‍ സാധിക്കുമെന്നു നാഷണല്‍ എക്സിക്യൂട്ടീവ് അംഗം തോമസ് മാറാട്ടുകളം അഭിപ്രായപ്പെട്ടു.

റീജണില്‍നിന്നു ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലിനു പുച്ചെണ്ട് നല്‍കി ആദരിച്ചു. വൈസ് പ്രസിഡന്റ് സണ്ണി മത്തായി ദേശീയ പ്രസിഡന്റിനു റീജണല്‍ കമ്മറ്റിയുടെ പേരില്‍ പ്രത്യേക ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. റീജണിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു ദേശീയ കമ്മിറ്റിയുടെ എല്ലാ പിന്തുണയും യുക്മ പ്രസിഡന്റ് തന്റെ മറുപടി പ്രസംഗത്തില്‍ വാഗ്ദാനം ചെയ്തു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടാതെ സംഘടന പുതിയതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കൂന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശിദീകരിച്ചു.

റീജണിന്റെ കീഴില്‍ നടക്കൂന്ന പ്രവര്‍ത്തനാഘോഷത്തിന്റെ കോ-ഓര്‍ഡിനേറ്ററായി മുന്‍ സെക്രട്ടറി കുഞ്ഞുമോന്‍ ജോബിനെ തിരഞ്ഞെടുത്തു. ആഘോഷത്തിന്റെ ഭാഗമായി പരിപാടികള്‍ അവതരിപ്പിക്കൂവാന്‍ താത്പര്യമുള്ള അസോസിയേഷനൂകള്‍ കോ-ഓര്‍ഡിനേറ്ററുമായി ഉടന്‍ ബന്ധപ്പെടുക. കമ്മിറ്റി അംഗങ്ങളായ ലിസി ആന്റണി, ജെന്നി ജോസഫ്, സിജോ സെബാസ്റ്യന്‍, ജിജോ വാളിപ്ളാക്കീല്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രഞ്ജിത്കുമാര്‍ 07796 886931, ഓസ്റിന്‍ സെബാസ്റ്യന്‍ 07889 869216, കുഞ്ഞുമോന്‍ ജോബ് 07828 976113.