ജര്‍മനിയില്‍ വട്ടശേരില്‍ തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍
Thursday, February 19, 2015 7:09 AM IST
ഹൈഡല്‍ബെര്‍ഗ്: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭാഭാസുരന്‍ പരിശുദ്ധനായ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്ന്യാസ്യോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ജര്‍മനിയിലെ ഓര്‍ത്തഡോക്സ് സമൂഹം ആചരിക്കുന്നു.

ഫെബ്രുവരി 28ന് (ശനിയാഴ്ച ഉച്ചകഴിഞ്ഞ്) രണ്ടിനു ഹൈഡല്‍ബെര്‍ഗ് സൌത്തിലുള്ള മാര്‍ക്കൂസ് ഹൌസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ (റൈന്‍ റോഡ് 20) ശുശൂഷകള്‍ ആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ റോമിലെ ഇടവകയുടെ ചുമതല വഹിക്കുന്ന റവ. ഫാ. ഫിലിക്സ് യോഹന്നാന്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് റാസ, നേര്‍ച്ചവിളമ്പ്, സമൂഹവിരുന്ന് എന്നിവയ്ക്കുശേഷം അനുസ്മരണ സമ്മേളനവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ശോശാമ്മ വര്‍ഗീസ് 06221769309, കോശി കുരുവിള 0621 6298492, തോമസ് വര്‍ഗീസ് 07251 18174

റിപ്പോര്‍ട്ട്: ജോണ്‍ കൊച്ചുകണ്ടത്തില്‍