കല കുവൈറ്റ് യാത്രയപ്പ് നല്‍കി
Thursday, February 19, 2015 7:07 AM IST
കുവൈറ്റ് സിറ്റി: നീണ്ടകാലത്തെ കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ജോലി ആവശ്യാര്‍ഥം യുഎഇയിലേക്കു പോകുന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഫര്‍വാനിയ യൂണീറ്റിലെ പ്രധാന പ്രവര്‍ത്തകനും സൈബര്‍ലോകത്തെ സജീവസാന്നിധ്യവുമായ സോമകുമാറിനു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

അബ്ബാസിയ കലാ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പത്മനാഭന്‍ അദ്ധ്യക്ഷനായിരുന്നു. കല കുവൈറ്റ് പ്രസിഡണ്ട് ടി.വി. ഹിക്മത്ത്, ജനറല്‍സെക്രട്ടറി സജി തോമസ് മാത്യു, അനില്‍ കൂക്കിരി, ഷാജു വി. ഹനീഫ്, സജീവ് എം. ജോര്‍ജ്, ടി.വി. ജയന്‍, രമ അജിത്, ഷംസു, വിജീഷ്.യു.പി, ടി.പി.പത്മനാഭന്‍, കൃഷ്ണമൂര്‍ത്തി, ജനാര്‍ദ്ദനന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സോമകുമാറിനു ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. കലയുടെ സ്നേഹോപഹാരം കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹികമതും ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യുവും സോമാകുമാറിനു സമ്മാനിച്ചു. സോമകുമാര്‍ മറുപടി പ്രസംഗം നടത്തി. ചടങ്ങിനു യൂണിറ്റ് കണ്‍വീനര്‍ നിസാര്‍ കെ.വി. സ്വാഗതവും പ്രജിത്കുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍