ജര്‍മനിയിലെ ഇന്ത്യന്‍ എംബസിയുടെ നമ്പറില്‍നിന്ന് വ്യാജ ഫോണ്‍ കോള്‍
Wednesday, February 18, 2015 10:00 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ ഇന്ത്യന്‍ എംബസിയുടെ +4930257950 എന്ന ടെലിഫോണ്‍ നമ്പറില്‍നിന്നെന്ന വ്യാജേന വരുന്ന കോളുകളെക്കുറിച്ച് പരക്കെ പരാതി വര്‍ധിക്കുന്നു.

ജര്‍മനിയില്‍ താമസിക്കുന്ന ഇന്ത്യക്കാരെ ഭീഷണിപ്പെടുത്തുകയാണു വിളിക്കുന്ന ആള്‍ ചെയ്യുന്നത്. നിശ്ചിത തുക അക്കൌണ്ടില്‍ നിക്ഷേപിച്ചില്ലെങ്കില്‍ നിയമ പ്രശ്നങ്ങള്‍ നേരിടുമെന്നും നാടുകടത്തുമെന്നും മറ്റുമാണു ഭീഷണി.

ഇന്ത്യന്‍ എംബസിയോ ഫ്രാങ്ക്ഫര്‍ട്ടിലോ മ്യൂണിച്ചിലോ ഹാംബര്‍ഗിലോ ഉള്ള കോണ്‍സുലേറ്റുകളോ അല്ല ഈ കോള്‍ ചെയ്യുന്നതെന്നും ചതിയില്‍ വീഴരുതെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം ഭീഷണി ലഭിക്കുന്നവര്‍ ഇ മെയില്‍ മുഖേന എംബസിയെ വിവരമറിയിക്കണമെന്നും ആവശ്യപ്പെടുന്നു.

ഋാമശഹ: രീിൌഹമൃ@ശിറശമിലായമ്യ.റല, ാശിുലൃീളളശരല@ശിറശമിലായമ്യ.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍