വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ ഡാളസില്‍ മാര്‍ച്ച് ഏഴിന്
Wednesday, February 18, 2015 8:23 AM IST
കരോള്‍ട്ടണ്‍: ഡാളസ് ഫോര്‍ട്ട്വര്‍ത്ത് എക്യുമെനിക്കല്‍ ചര്‍ച്ചുകളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഏഴിനു(ശനി) വേള്‍ഡ് ഡേ പ്രെയര്‍ സംഘടിപ്പിക്കുന്നു.

എല്ലാ വര്‍ഷവും ആഗോളവ്യാപകമായി സ്ത്രീകള്‍ ഒത്തു ചേര്‍ന്ന് പ്രാര്‍ഥനയിലൂടേയും സേവനത്തിലൂടേയും പരസ്പര സൌഹൃദം പുതുക്കുന്നതിനായി വേര്‍തിരിക്കപ്പെട്ട ദിവസമാണ് വേള്‍ഡ് ഡേ പ്രെയറായി ആചരിക്കുന്നത്. വേള്‍ഡ് ഡേ പ്രെയര്‍ കൊണ്ടു ലക്ഷ്യമിടുന്നത് പ്രാര്‍ഥനയും പ്രാര്‍ഥനാപൂര്‍വം നടത്തുന്ന പ്രവൃത്തികളുമാണ്.

ശനി രാവിലെ ഒമ്പതു മുതല്‍ ഒന്നു വരെ കരോള്‍ട്ടണ്‍ ഓള്‍ഡ് ഡന്റണിലുളള സെന്റ് മേരീസ് യാക്കോബായ ചര്‍ച്ചിലാണ് ഈ വര്‍ഷത്തെ പരിപാടികള്‍.

'ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്തത് എന്തെല്ലാമാണെന്നു നിങ്ങള്‍ക്കറിയാമോ' ‘ഉീ ്യീൌ സിീം ക ംവമ ക റീില’ എന്ന വിഷയത്തെ ആസ്പദമാക്കി എലിസബത്ത് ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും.

ബഹാമസ് നാഷണല്‍ കമ്മിറ്റി ഓഫ് വുമണ്‍ തയാറാക്കിയിട്ടുളള പ്രത്യേക ആരാധനകളുമുണ്ടായിരിക്കും.

എല്ലാ സ്ത്രീകളും ഈ പ്രാര്‍ഥനയില്‍ വന്നു സംബന്ധിക്കണമെന്നു കോ-ഓര്‍ഡിനേറ്റര്‍ ബെറ്റ്സി തോട്ടക്കാട്ട് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍