പ്രവാസി കേരള കോണ്‍ഗ്രസ് യുകെ മോന്‍സ് ജോസഫിനു സ്വീകരണം നല്‍കി
Wednesday, February 18, 2015 8:18 AM IST
ലണ്ടന്‍: ലണ്ടനില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ മോന്‍സ് ജോസഫ് എംഎല്‍എയ്ക്കും പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ ഘടകം പ്രസിഡന്റ് റെജി പാറക്കനും പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ഭാരാവഹികളുടെ നേതൃത്വത്തില്‍ സീകരണം നല്‍കി.

പാര്‍ട്ടി ലീഡര്‍ കെ.എം മാണിയെ തേജോവധം ചെയ്യുന്നതിനായി ചില കേന്ദ്രങ്ങള്‍ നടത്തുന്ന ഗൂഢശ്രമങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ പുച്ചിച്ചു തള്ളിയതായി യോഗം വിലയിരുത്തി. അമ്പതു വര്‍ഷമായി കേരളത്തിലെ സാധാരണ ക്കാരന്റെയും കര്‍ഷകന്റെയും കര്‍ഷക തൊഴിലാളികളുടെയും ഉള്‍പ്പെടെ എല്ലാ ജന വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പോരാടുന്ന കേരളത്തിന്റെ നേതാവായ കെ.എം. മാണിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി നടത്തിയ ശ്രമങ്ങള്‍ പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ പിന്നില്‍ അടിയുറച്ചു നില്‍ക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ദേശീയ പ്രസിഡന്റ് ഷെമോന്‍ തോട്ടുങ്കല്‍, സെക്രട്ടറിമാരായ സി.എ. ജോസഫ്, ജോര്‍ജുകുട്ടി എണ്ണമ്പലശേരില്‍, ഭാരവാഹികളായ ജിജിമോന്‍ വരിക്കാശേരി, സിറില്‍ കൈതവേലി, ഷാജി വരാക്കുടി, തോമസ് ജോണ്‍ വാരിക്കാട്ട്, എം.സി ജോര്‍ജ് മൂലെപറമ്പില്‍, ഷിബു മാക്കില്‍, ജോയ് തോമസ്, പയസ് കുന്നശേരി, ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒക്ടോബറില്‍ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടക്കുന്ന പ്രവാസി കേരള കോണ്‍ഗ്രസ് ആഗോള സമ്മേളനത്തിന്റെ കിക്കോഫും മോന്‍സ് ജോസഫ് നിര്‍വഹിച്ചു. യുകെയില്‍നിന്നു പരമാവധി പ്രതിനിധികള്‍ സമ്മേളനത്തില്‍ പ ങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.