മാഞ്ചസ്റര്‍ നൈറ്റ് വിജില്‍ ഫെബ്രുവരി 21ന്
Wednesday, February 18, 2015 8:17 AM IST
മാഞ്ചസ്റര്‍: ജീസസ് യൂത്ത് മാഞ്ചസ്റര്‍ ടീമിന്റെ നേതൃത്വത്തില്‍ എല്ലാ മാസവും മൂന്നാം വെള്ളിയാഴ്ചകളില്‍ നടന്നുവരുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ ഭാഗമായി ഫെബ്രുവരി 20ന് (വെള്ളി) നടക്കും. രാത്രി 9.30 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 വരെയാണു തിരുക്കര്‍മങ്ങള്‍.

ജപമാല, ആരാധന, പ്രസംഗം, കുമ്പസാരം, മധ്യസ്ഥ പ്രാര്‍ഥന, കുരിശിന്റെ വഴി, വിശുദ്ധ കുര്‍ബാന എന്നിവ നൈറ്റ് വിജിലിന്റെ ഭാഗമായിരിക്കും.

മാഞ്ചസ്റര്‍ ലോംഗ്സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കു ഷ്രുഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍