ബത്ഹയില്‍ തീപിടിത്തം
Wednesday, February 18, 2015 8:17 AM IST
റിയാദ്: നഗരത്തിന്റെ വാണിജ്യകേന്ദ്രമായ ബത്ഹയില്‍ ഇന്നലെ വൈകുന്നേരമുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ബത്ത കൊമേഴ്സ്യല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി സ്റൈല്‍ വസ്ത്ര വ്യാപാര കടക്കാണ് ഇന്നലെ അസര്‍ നമസ്കാരത്തോടടുത്തു തീപിടിച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണു കാരണമെന്നുകരുതുന്നു.

കടയിലെ വസ്ത്രങ്ങള്‍ കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശ നഷ്ടം കണക്കാക്കുന്നു.

സംഭവമറിഞ്ഞു കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം ഫയര്‍ഫോഴ്സ് യൂണിറ്റുകളുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കി. ബത്ഹയിലെ ഏറ്റവും തിരക്കേറിയ വ്യാപാരകേന്ദ്രമാണു ബത്ത കൊമേഴ്സ്യല്‍ സെന്റര്‍. തീപിടിച്ചയുടനെ കൊമേഴ്സ്യല്‍ സെന്ററിലേയും സമീപത്തെയും കടകള്‍ സിവില്‍ ഡിഫന്‍സ് വിഭാഗം അടപ്പിച്ചിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍