ബിആര്‍സി വോളിബോള്‍ ടൂര്‍ണമെന്റി}ു വര്‍ണാഭ തുടക്കം
Wednesday, February 18, 2015 6:58 AM IST
ജിദ്ദ: കോഴിക്കോട് തെക്കേപ്പുറത്തുകാരുടെ കൂട്ടായ്മയായ ബിആര്‍സിയുടെ വോളിബോള്‍ ടൂര്‍ണമെന്റ് ശബാബിയ ഫ്ളഡ്ലിറ്റ് കോര്‍ട്ടില്‍ ആരംഭിച്ചു. ഒ. മുഹമ്മദ് സാലി ഉദ്ഘാടനം നിര്‍വഹിച്ചു. ടീമുകളുടെ മാര്‍ച്ച്പാസ്റിനുശേഷം ഉസ്മാന്‍ എ.പി, സി.വി. കുഞ്ഞഹമ്മദ് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ വാസിദിന്റെ നേതൃത്വത്തിലുള്ള ബിആര്‍സി പാട്രിയറ്റ്സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ബിആര്‍സി ടൈറ്റാന്‍സിനെ പരാജയപ്പെടുത്തി. (സ്കോര്‍ 25-16, 25-19). ഏകപക്ഷീയമായ ഒന്നാം സെറ്റിന് ശേഷം രണ്ടാം സെറ്റില്‍ എന്‍. ഹാഷിമിന്റെയും ജരീര്‍ അഹമ്മദിന്റേയും നേതൃത്വത്തില്‍ ടൈറ്റാന്‍സ് പൊരുതി കളിച്ചുവെങ്കിലും ഉമ്മര്‍ സഞ്ജു, സി.പി. കോയ, മിഗ്ദാദ് കൂട്ടുകെട്ട് ഉള്‍പ്പെട്ട ബിആര്‍സി പാട്രിയറ്റ്സിനെ തോല്‍പിക്കാനായി.

ആവേശകരമായ രണ്ടാം മത്സരത്തില്‍ ഐ.എം. നിഹാലിന്റെ നേതൃത്വത്തിലുള്ള ബിആര്‍സി വിസാര്‍ഡ്സ് കെ.വി. ഫഹീമിന്റെ നേതൃത്വത്തിലുള്ള ബിആര്‍സി നൈറ്റ്സിനെ പരാജയപ്പെടുത്തി. (സ്കോര്‍ 2521, 2522). നൈറ്റ്സിനായി കെ.വി. ഫഹീം, എ.വി. ആലിക്കോയ, കെ.എം. ഷാഫി, എസ്.വി. ഷാഫി എന്നിവര്‍ മനോഹരമായ സ്മാഷുകള്‍ കാഴ്ചവച്ചുവെങ്കിലും മനാഫ്, മുഹജിര്‍, നിഹാ. സഖ്യത്തിന്റെ പ്രകടനത്തി}ു മുന്നില്‍ പതറുകയായിരുന്നു. മാന്‍ ഓഫ് ദ മാച്ചായി ആദ്യ മത്സരത്തില്‍ എസ്.എം. നവാസി}യും രണ്ടാം മത്സരത്തില്‍ ഐ.എം. നിഹാലി}യും തെരഞ്ഞെടുത്തു. കാണികള്‍ക്കായി ഏര്‍പ്പെടുത്തിയ സമ്മാനം ഉമ്മര്‍ സഞ്ജുവി}ു ലഭിച്ചു. സൂപ്പി ജി.കെ, ബഷീര്‍ ഇ.കെ. എന്നിവര്‍ കളി നിയന്ത്രിച്ചു. വെള്ളിയാഴ്ച രാത്രി ഏഴി}ു ടൈറ്റാന്‍സ് നൈറ്റ്സിനെയും പാട്രിയറ്റ്സ് വിസാര്‍ഡ്സിനെയും നേരിടുമെന്നു സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂര്‍