ബാള്‍ട്ടിമൂറില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 13, 14, 15 തീയതികളില്‍
Wednesday, February 18, 2015 6:56 AM IST
ബാള്‍ട്ടിമൂര്‍: വലിയ നോമ്പിനോടനുബന്ധിച്ച് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളി സംഘടിപ്പിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 13,14,15 തീയതികളില്‍ നടത്തപ്പെടുന്നതാണ്. പ്രശസ്ത ധ്യാനഗുരുവും മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ റവ. ഫാ. മാത്യു ഇലവുങ്കല്‍ വിസിയാണു ധ്യാനം നയിക്കുന്നത്.

ബാള്‍ട്ടിമൂര്‍ കമ്യൂണിറ്റിയുടെ ചിരകാല പ്രതീക്ഷയായ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ നടത്തുന്ന ആദ്യത്തെ ധ്യാനമാണിത്. മാര്‍ച്ച് 13}ു വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ 9.30 വരെയും മാര്‍ച്ച് 14, 15 തീയതികളില്‍ രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം ആറിന് അവസാനിക്കുന്നതാണ്. സെന്റ് അല്‍ഫോന്‍സാ പള്ളി വികാരി ഫാ. ജയിംസ് നിരപ്പേല്‍ അറിയിച്ചതാണ് ഈ വാര്‍ത്ത.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം