ഫോമയുടെ കേരള കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും
Wednesday, February 18, 2015 6:55 AM IST
തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ കേരള കണ്‍വന്‍ഷന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലില്‍ 2015 ഓഗസ്റ് ഒന്നാം തീയതിയാണു കണ്‍വന്‍ഷന്‍.

ഫോമാ കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തിരിക്കുന്നത് ന്യൂയോര്‍ക്കില്‍ നിന്നുള്ള ജേക്കബ് തോമസിനെയാണ്. ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്റണി എന്നിവര്‍ നേതൃത്വം നല്കുന്ന 2014-16 കാലഘട്ടങ്ങളിലേക്കുള്ള ഭരണസമിതിയാണു പരിപാടികള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.

ഓഗസ്റ് സീസണ്‍ ആയതുകൊണ്ടു കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഫോമ പ്രവര്‍ത്തകര്‍ എത്രയും വേഗം ഫ്ളൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ (954 675 3019), ഷാജി എഡ്വേര്‍ഡ് (917 439 0563), ജോയി ആന്റണി (954 328 5009), ജേക്കബ് തോമസ് (718 406 2541).

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്