മലയാളി മീഡിയ ഫോറം വാര്‍ഷികം ഫെബ്രുവരി 19ന്
Tuesday, February 17, 2015 10:05 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം (എംഎംഎഫ്) കുവൈറ്റിന്റെ വാര്‍ഷികാഘോഷം ഫെബ്രുവരി 19നു (വ്യാഴം) നടക്കും.

വൈകുന്നേരം ആറു മുതല്‍ ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ സിഇഒ എം.വി. നികേഷ്കുമാര്‍ മുഖ്യതിഥിയായി പങ്കെടുത്ത് 'മാധ്യമപ്രവര്‍ത്തനമേഖലയിലെ പുതിയ സാധ്യകള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്നു വിവിധ കലാ പരിപാടികള്‍ അരങ്ങേറും.

20നു മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തിലും നികേഷ്കുമാര്‍ സംബന്ധിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍