'മുഹമ്മദ് നബി, ജീവിതവും സന്ദേശവും'; തനിമ വൈജ്ഞാനിക സംഗമം സംഘടിപ്പിച്ചു
Tuesday, February 17, 2015 8:39 AM IST
ജിദ്ദ: വിവിധ രാജ്യങ്ങളുടെയും മനുഷ്യരുടെയും ബന്ധങ്ങള്‍ക്കിടയിലെ അകലം കൂടിവരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ മുഹമ്മദ് നബിയുടെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും പഠനവിധേയമാക്കേണ്ടതുണ്െടന്നു കാള്‍ ആന്‍ഡ് ഗൈഡന്‍സ് സനാഇയ മലയാളം വിഭാഗം തലവന്‍ ഉണ്ണീന്‍ മൌലവി അഭിപ്രായപ്പെട്ടു.

തനിമ ജിദ്ദ സൌത്ത് സോണ്‍ സംഘടിപ്പിച്ച വൈജ്ഞാനിക സംഗമത്തില്‍ 'മുഹമ്മദ് നബി, ജീവിതവും സന്ദേശവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അരാജകത്വത്തിലും അന്ധവിശ്വാസത്തിലും കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ ഉത്തമ സമുദായമാക്കി മാറ്റിയെടുക്കാന്‍ പ്രവാചകനു സാധിച്ചത് സ്നേഹം, സാഹോദര്യം, സമത്വം തുടങ്ങിയ ഉത്തമഗുണങ്ങള്‍ അവരില്‍ സന്നിവേശിപ്പിച്ചതുകൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഷറഫിയ ഇംപാല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അബ്ദുള്‍ റഷീദ് എടവനക്കാട് സ്വാഗതവും ശിഹാബ് വേങ്ങര നന്ദിയും പറഞ്ഞു. അബ്ദുള്‍ലത്തീഫ് ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍