റിയാദ്: ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി വാര്‍ഷികത്തോടനുബന്ധിച്ച് കവിതാ പാരായണം, മാപ്പിളപ്പാട്ട്, നാടന്‍ പാട്ട് എന്നീ ഇനങ്ങളിലുള്ള മത്സരം ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്നു. കുഞ്ഞി കുമ്പള പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധാകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമോദ് പൂപ്പാല, മുഹമ്മദലി മണ്ണാര്‍ക്കാട്, നവാസ് വെള്ളിമാടുകുന്ന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗിരീഷ്കുമാര്‍ സ്വാഗതവും നാസര്‍ മണ്ണാര്‍ക്കാട് നന്ദിയും രേഖപ്പെടുത്തി.
കവിതാപാരായണ മത്സരത്തില്‍ നസറുദ്ദീന്‍ ഒന്നാം സ്ഥാനവും വിഷ്ണു വിനോദിനു രണ്ടാം സ്ഥാനവും ലഭിച്ചു. മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനത്തിനു മുഹസിന് മുഹമ്മദ് കുട്ടിയും രണ്ടാം സ്ഥാനത്തിനു ഗാഥയും അര്‍ഹരായി. നാടന്‍ പാട്ടിലെ ഒന്നാം സ്ഥാനം ലഭിച്ചതു നസറുദ്ദീനാണ്. രണ്ടാം സ്ഥാനം ഗാഥയ്ക്കുതന്നെയായിരുന്നു. പത്മിനി ടീച്ചര്‍ അണിയിച്ചൊരുക്കിയ നൃത്തവും നൌഫല്‍ മൂര്‍ക്കനാടിന്റെ മാജിക് ഷോയും ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയും ആകര്‍ഷകമായി.
വാര്‍ഷികാഘോഷ സമാപനസമ്മേളനത്തിന്റെ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി പ്രമോദ് പൂപ്പാലയെയും ജനറല്‍ കണ്‍വീനറായി മുഹമ്മദലി മണ്ണാര്‍ക്കാടിനെയും തെരഞ്ഞെടുത്തു. മത്സരവിജയികള്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ ജില്ലാ ഭാരവാഹികള്‍ വിതരണം ചെയ്തു. ഒന്നും രണ്ടും സമ്മാനങ്ങള്‍ ഫെബ്രവരി 20നു റമാദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സമാപനചടങ്ങില്‍ ജില്ലയില്‍നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍ മുഖ്യാതിഥി ആയിരിക്കും. ഫൈസല്‍ തൃത്താല, ഹക്കീം പട്ടാമ്പി, കരീം ആലത്തൂര്‍, സെയ്തലവി, മുസ്തഫ പട്ടാമ്പി, സുകുമാരന്‍ ചിറ്റൂര്‍, റഫീഖ് കൂരാച്ചിപ്പടി, രാജന് ബേബി, സുലൈമാന്‍ കോങ്ങാട്, രാധാകൃഷ്ണന്, മുഹമ്മദലി പട്ടാമ്പി എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍