മസ്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്കാരം ചൊവ്വാഴ്ച
Monday, February 16, 2015 10:11 AM IST
മസ്കറ്റ്: റുസയില്‍ റൌണ്ട് എബൌട്ടിനു സമീപം മവേല സെന്‍ട്രല്‍ മാര്‍ക്കറ്റിനു മുമ്പിലുണ്ടായ വാഹനാപകടത്തില്‍ നിര്യാതനായ കോട്ടയം ആര്‍പ്പൂക്കര, കരിപ്പൂതട്ട് ചെല്ലംകോട്ട് പരേതനായ ഇ.വി. ജോര്‍ജ്-ലില്ലിക്കുട്ടി ദമ്പതികളുടെ പുത്രന്‍ ഡാനി ജോര്‍ജിന്റെ സംസ്കാരം ഫെബ്രുവരി 17ന് (ചൊവ്വ) 2.30 ന് കരിപ്പൂതട്ടിലുള്ള വസതിയില്‍ ആരംഭിച്ച് ആര്‍പ്പൂക്കര വില്ലൂന്നി സെന്റ് സേവ്യഴ്സ് പള്ളിയില്‍.

മാതാവ് ആലപ്പുഴ തത്തംപള്ളി ഇരട്ടപുളിക്കല്‍ കുടുംബാംഗം. സഹോദരങ്ങള്‍ ഡെന്നി ജോര്‍ജ് (ആര്‍പ്പൂക്കര), ഡോണി (കല്‍ക്കട്ട).

ഫെബ്രുവരി 12ന് (വ്യാഴം) ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ പാലക്കാട് സ്വദേശി ഓടിച്ചിരുന്ന വാഹനം ഇടിച്ചാണ് അപകടം.

കഴിഞ്ഞ നാലു വര്‍ഷമായി റ്റിഎംടെക് എന്ന കമ്പനിയില്‍ എ.സി. ടെക്നീ ഷനായിരുന്നു. ജീസസ് യൂത്തിലും ഗാല ഹോളി സ്പിരിറ്റ് ദേവാലയത്തിലെ അള്‍ത്താര ശുശൂഷകളിലും സജീവമായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒമാന്‍ എയറില്‍ കൊച്ചിയില്‍ എത്തിച്ച മൃതദേഹം മുട്ടുചിറ ഹോളിഗോസ്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹത്തെ പരേതന്റെ മാതൃസഹോദരീ പുത്രനും ടിഎംടെക്കില്‍ തന്നെ ജീവനക്കാരനുമായ ബോണി കുഴിമണ്ണിലും, ജീസസ്യൂത്ത് പ്രതിനിധി ഷെജി വര്‍ഗീസും അനുഗമിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം