സൌദിയില്‍ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
Monday, February 16, 2015 10:08 AM IST
ജിദ്ദ: ഷറഫിയയിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം കാളികാവ് നീലാഞ്ചേരി അബൂബക്കറിന്റെ മകന്‍ പുതിയത്ത് സഫറുള്ള (33) ആണ് മരിച്ചത്. നാട്ടില്‍നിന്നുമെത്തിയിട്ട് ഒമ്പത് വര്‍ഷമായി.

മാതാവ്: മറിയക്കുട്ടി. സഹോദരങ്ങള്‍: ഹസദുള്ള, ഹാരിസ്, ഫാരിസ, അസറുദ്ദീന്‍, റഹീസുദ്ദീന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ജിദ്ദ ക്ളിനിക് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇവിടെ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിയമ സഹായവുമായി മുഹമ്മദലി (തമ്പി എടക്കര) രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍