കുവൈറ്റ്: പ്രമുഖ എഴുത്തുകാരന് ജോണ്‍ മാത്യുവിന്റെ ഇംഗ്ളീഷ് നോവല്‍ 'എ സാഗ ഓഫ് ആന്‍ എക്സ്പാട്രിയേറ്റ്' പ്രകാശനം മലയാളം കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ കോണ്ടിനന്റല് ഹോട്ടലില്‍ കുവൈറ്റ് ബൈലിന് ഗുവല്‍ സ്കൂള്‍ ഇംഗ്ളീഷ് വകുപ്പ് മേധാവി ടാനിയ പേറ്റന്‍, പുസ്തകത്തിന്റെ കോപ്പി പ്രമുഖ വ്യവസായി എം. മാത്യൂസിനു നല്കി നിര്‍വഹിച്ചു.
ലിസി കുര്യാക്കോസ് നിയന്ത്രിച്ച ചടങ്ങില്‍, കുവൈറ്റ് ടൈംസ് ബിസിനസ് എഡിറ്റര്‍ സജീവ് കെ. പീറ്റര്‍ പുസ്തക പരിചയം നടത്തി.
സാം പൈനംമൂട്, ബെര്‍ഗുമാന്‍ തോമസ്, സത്താര്‍ കുന്നില്‍, മുഹമ്മദ് റിയാസ്, അബ്ദുള്‍ ലത്തീഫ്, ഷിബിന്‍ ബാസിന്, തോമസ് മാത്യു കടവില്‍, ബിനോയ് സെബാസ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുവൈറ്റിലെ വ്യവസായ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍, സംഘടനാനേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു
ധര്‍മരാജ് മടപ്പള്ളി, ഉത്തമന് വളത്തുകാട്, ഷിബു ഫിലിപ്പ്, എസ്.പി ബെന്നി എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്കി.
സുനില്‍ കെ. ചെറിയാന് സ്വാഗതവും റഫീക്ക് ഉദുമ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍