യുവധാര മാരാമണ്‍ പതിപ്പ് പ്രകാശനം ചെയ്തു
Monday, February 16, 2015 8:14 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ യുവജനസഖ്യത്തിന്റെ ദര്‍ശനാവിഷ്കാരത്തിന്റെയും ആശയ സംഹിതകളുടെയും പ്രതിഫലനമായ യുവധാര എന്ന പ്രസിദ്ധീകരണത്തിന്റെ മാരാമണ്‍ കണ്‍വന്‍ഷന്‍ വിശേഷാല്‍ പതിപ്പ് മാരാമണ്‍ കണ്‍വന്‍ഷനില്‍ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സ്റാളില്‍ ഭദ്രാസന എപ്പിസ്കോപ്പ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് പ്രകാശനം ചെയ്തു.

ഫെബ്രുവരി 12നു(വ്യാഴം) രാവിലെ ഒമ്പതിനു നടന്ന ചടങ്ങില്‍ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന യുവജനസഖ്യം യുവധാര കമ്മിറ്റി അംഗം വേജിഷ് സാം സാമുവല്‍, ഫിലാഡല്‍ഫിയ യുവധാരയുടെ കോപ്പി പ്രകാശനത്തിനായി സമര്‍പ്പിച്ചു.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ ഉപാധ്യക്ഷന്‍ റവ. ഷാജി തോമസ് നിര്‍ദേശിച്ച വചനധ്യാനം ജീവിത സമഗ്രതയ്ക്ക് എന്ന ചിന്താധാരയെ അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളുടെ കവിതകളും സമ്പുഷ്ടമായ പതിപ്പിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചതു ബെന്നി പരിമണം ആയിരുന്നു. യുവധാരയുടെ പ്രതികള്‍ സോഫ്റ്റ് കോപ്പികളുമായി വിതരണം ചെയ്യുന്നു എന്നുള്ളത് ഈ പതിപ്പിന്റെ സവിശേഷതയാണ്.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം എപി ജോഷ്വ അധ്യക്ഷനായുള്ള യുവധാര കമ്മിറ്റിയില്‍ ഭദ്രാസന സെക്രട്ടറി റവ. ബിനോയി സാമുവല്‍, ചീഫ് എഡിറ്റര്‍ റവ. ഷാജി തോമസ്, ഭദ്രാസനം യുവജന സഖ്യം സെക്രട്ടറി റെജി ജോസഫ്, ഭദ്രാസനം യുവജനസഖ്യം ട്രഷറര്‍ മാത്യൂസ് തോമസ്, ഭദ്രാസനം യുവജനസഖ്യം അസംബ്ളി അംഗം ലാജി തോമസ്, ബെന്നി പരിമണം, കോശി ഉമ്മന്‍ (ഫ്ളോറിഡ), ഉമ്മച്ചന്‍ മാത്യു (കാനഡ), ഷൈജു വര്‍ഗീസ് (കാലിഫോര്‍ണിയ), റോജിഷ് സാം സാമുവല്‍ (ഫിലാഡല്‍ഫിയ) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ആധുനിക ലോകത്തില്‍ നന്മയുടെയും സ്നേഹത്തിന്റെയും നവീന ആശയങ്ങളുടെയും ദൈവികത്വം വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കാന്‍ യുവധാരയുടെ ഇനിയുള്ള ലക്കങ്ങള്‍ക്കു കഴിയട്ടെയെന്നു നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ മീഡിയ കമ്മിറ്റിക്കുവേണ്ടി കണ്‍വീനര്‍ സഖറിയ കോശി ആശംസിച്ചു.