ദൃശ്യചാരുതയുടെ നാലാം വാതില്‍ തുറന്ന് കൈരളി
Monday, February 16, 2015 8:12 AM IST
ന്യൂയോര്‍ക്ക്: മലയാള മാധ്യമരംഗത്തു മാറ്റത്തിനു തുടക്കമിട്ട മലയാളം കമ്യൂണിക്കേഷന്‍ ലിമിറ്റഡ് കുടുംബത്തില്‍ നിന്ന് നാലാമത് ഒരു ചാനല്‍ കൂടി പിറവിയെടുത്തു. പൂര്‍ണമായും ഗള്‍ഫ് പ്രവാസി മലയാളികള്‍ക്കായുള്ള കൈരളി അറേബ്യ. പ്രവാസി മലയാളികളുടെ താത്പര്യങ്ങള്‍ക്കും വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഉള്ളതാണു കൈരളി അറേബ്യ. അബുദാബിയില്‍ നടന്ന ചടങ്ങില്‍ കൈരളി അറേബ്യയുടെ ഉദ്ഘടനം നടന്നു.

മലയാളം കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ മമ്മൂട്ടി, കൈരളി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഡയറക്ടര്‍മാര്‍, കൈരളി കുടുംബാഗങ്ങള്‍, വ്യവസായ പ്രമുഖരായ യുസഫലി, രവി പിള്ള, പി.എന്‍.സി മേനോന്‍, അറ്റ്ലസ് രാമചന്ദ്രന്‍, വി.ആര്‍ ഷെട്ടി, സിനിമാ താരങ്ങളായ ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, ജയറാം, ഇന്നസെന്റ് എംപി, മുഗേഷ്, സിതിക്കു, സുരാജ് വെഞ്ഞറംമുട്, മനോജ് കെ ജയന്‍, ആശ ശരത്, റിനി മാത്യൂസ്, റിമി ടോമി തുടങ്ങിയ സിനിമാതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. അബുദാബി ആംഡ് ഫോഴ്സ് ഓഫീസ് ക്ളബില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിനു പ്രവാസിമലയാളികളെ സാക്ഷി നിര്‍ത്തിയാണു കൈരളി അറേബ്യയുടെ ഉദ്ഘടനം നടന്നത്.