മാക് കുവൈറ്റ് 'പ്ളെയേഴ്സ് ഡേ' സംഘടിപ്പിച്ചു
Monday, February 16, 2015 8:09 AM IST
കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ ഇന്ത്യന്‍ സ്പോര്‍ട്സ് ക്ളബുകളില്‍ ഒന്നായ മാക് കുവൈറ്റ് ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്കും ഒഫീഷ്യല്‍സിനും വേണ്ടി 'പ്ളെയേഴ്സ് ഡേ 2015' സംഘടിപ്പിച്ചു.

ഫര്‍വാനിയ ടി @ എസ് ഓഫീസ് അംഗണത്തില്‍ നടന്ന ചടങ്ങില്‍ കെഫാക് സോക്കര്‍ ലീഗ് 2014-15 സീസണിലെ പ്രാഥമിക റൌണ്ടില്‍ ഉജ്ജ്വല പ്രകടനങ്ങള്‍ നടത്തിയ ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്കും ഒഫീഷ്യല്‍സിനും പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.

മാക് കുവൈറ്റ് പ്രസിഡന്റ് മുസ്തഫ കാരി, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി, ട്രഷറര്‍ കെ.ടി. അബ് അബ്ദുറഹ്മാന്‍, സീനിയര്‍ അംഗങ്ങളായ എ.പി. അബ്ദുള്‍ സലാം, വി.കെ. ഷാനവാസ്, അബ്ദുറഹ്മാന്‍ പടന്ന, മുജീബ് റഹ്മാന്‍, ഹാരിസ് തൃക്കരിപ്പൂര്‍, മഹമൂദ് പെരുമ്പ, കെ. ഫയാസ്, കെ. ഫൈസല്‍, പി.എം. അഷ്കര്‍, ജംഷീദ്, ടീം മാനേജര്‍ സുബൈര്‍ കുരിക്കള്‍, ടീംകോച്ച് ഷംസീര്‍ നാസര്‍, ടീം ക്യാപ്റ്റന്‍ പി.കെ. ഷഫീക്, മാക് ഫുട്ബോള്‍ ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍