അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു
Monday, February 16, 2015 8:08 AM IST
ഹൂസ്റണ്‍: ആതുരസേവനത്തിന്റെ വ്യത്യസ്ത വഴി സ്വീകരിച്ച് ആദിവാസികള്‍ക്കും ദരിദ്രര്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ച പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ട നിലമ്പൂര്‍ വടപ്പുറം സ്വദേശി ഡോ. പി.സി. ഷാനവാസിന്റെ(36) നിര്യാണത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു.

സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ രക്തസമ്മര്‍ദം താഴ്ന്നതിനെത്തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായിരിക്കേയാണു ഷാനവാസ് ആദിവാസി ഊരുകളിലേക്കും ദരിദ്രരുടെ വീടുകളിലേക്കും മരുന്നും വസ്ത്രവും മറ്റു സഹായങ്ങളുമായി നേരിട്ടെത്തിയത്. ജീവകാരുണ്യപ്രവര്‍ത്തനത്തിനു സ്വയം മുന്നിട്ടിറങ്ങി ശ്രദ്ധനേടിയ ഈ യുവ ഡോക്ടറുടെ ആകസ്മിക വിയോഗം മലയാളികള്‍ക്കു തീരാനഷ്ടമാണെന്ന് അസോസിയേഷന്‍ ഹൂസ്റണ്‍ പ്രതിനിധി റെജി ചിറയില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ